വ​യ​നാ​ട് ജി​ല്ലാ വി​ക​സ​ന കോ​ണ്‍​ക്ലേ​വ്
Tuesday, June 17, 2025 8:08 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ജി​ല്ലാ​ത​ല വി​ക​സ​ന കോ​ണ്‍​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഹോ​ട്ട​ൽ സ​പ്ത റി​സോ​ർ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ ജി​ല്ലാ​ത​ല കോ​ണ്‍​ക്ലേ​വ് ന​ട​ക്കും.

പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​വു​ന്ന വ​യ​നാ​ട് പാ​ക്കേ​ജ്, ആ​സ്പി​രേ​ഷ​ണ​ൽ ജി​ല്ലാ പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ജ​ൻ വി​കാ​സ് കാ​ര്യ​ക്രം, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി, സാ​സ്കി, എം​പി ലാ​ഡ്സ്, എം​എ​ൽ​എ ലാ​ഡ്സ്, സി​എ​സ്ആ​ർ ഫ​ണ്ട് എ​ന്നി​വ വി​നി​യോ​ഗി​ച്ച് വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്നി​വ കോ​ണ്‍​ക്ലേ​വ് ച​ർ​ച്ച ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തും. ജി​ല്ല​യു​ടെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് ഓ​രോ വ​കു​പ്പു​ക​ളും അ​ഞ്ച് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി വി​ക​സ​ന കോ​ണ്‍​ക്ലേ​വി​ൽ അ​വ​ത​രി​പ്പി​ക്കും.

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ സ​മ​ഗ്ര ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കു​ന്ന ദ​ർ​ത്തി ആ​ഭ ജ​ൻ ജാ​തീ​യ ഗ്രാം ​ഉ​ദ്ക​ർ​ഷ് അ​ഭി​യാ​ൻ, പ്ര​ധാ​ൻ മ​ന്ത്രി ജ​ൻ ജാ​തി ആ​ദി​വാ​സി ന്യാ​യ മ​ഹാ അ​ഭി​യാ​ൻ പ​ദ്ധ​തി​ക​ളും കോ​ണ്‍​ക്ലേ​വി​ൽ ച​ർ​ച്ച ചെ​യ്യും.