എം​സി​എ​ഫ് ഇ​ട​പാ​ട്: വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി
Saturday, June 14, 2025 6:11 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ എം​സി​എ​ഫ്(​മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ ഫെ​സി​ലി​റ്റി)​ഇ​ട​പാ​ടി​ൽ സാ​ന്പ​ത്തി​ക തി​രി​മ​റി ആ​രോ​പി​ച്ച് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ൻ ഒ​ഴ​ക്കോ​ടി വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി. 2024-25ൽ ​ന​ഗ​ര​സ​ഭ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു 33 എം​സി​എ​ഫ് യൂ​ണി​റ്റു​ക​ൾ വാ​ങ്ങി​യ​തി​ൽ വ​ൻ അ​ഴി​മ​തി​യു​ണ്ടെ​ന്നാ​ണ് രാ​ജ​ന്‍റെ ആ​രോ​പ​ണം.

എം​സി​എ​ഫ് ഒ​ന്നി​ന് ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​യെ​ന്നാ​ണ് രാ​ജ​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു ല​ഭി​ച്ച മ​റു​പ​ടി​യി​ൽ. എ​ന്നാ​ൽ ഒ​രു എം​സി​എ​ഫ് യൂ​ണി​റ്റി​ന് 29,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ് വ​രി​ല്ലെ​ന്ന് രാ​ജ​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ വാ​ദം.