തൊഴിലന്വേഷകർക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ക്ക​ണം: മ​ന്ത്രി ഒ.​ആ​ർ. കേ​ളു
Tuesday, June 17, 2025 8:08 AM IST
ക​ൽ​പ്പ​റ്റ: വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ അ​നു​വ​ദി​ച്ച​ശേ​ഷം തൊ​ഴി​ൽ​ദാ​താ​ക്ക​ളെ​യും തൊ​ഴി​ല​ന്വേ​ഷ​ക​രെ​യും ക​ണ്ടെ​ത്തി, പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ചു ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ഒ.​ആ​ർ. കേ​ളു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ വി​ജ്ഞാ​ന കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മൂ​ന്നാ​മ​ത്തെ ജോ​ബ്സ്റ്റേ​ഷ​ൻ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ്രെ​ടെ​സം ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ പ​ഠി​ച്ചി​റ​ങ്ങി​യ​ശേ​ഷം തൊ​ഴി​ൽ​ദാ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​ട്ടേ​റെ പേ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ർ​ത്തു.

പ്രാ​ദേ​ശി​ക​മാ​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തി തൊ​ഴി​ൽ ചെ​യ്യാ​നാ​വ​ശ്യ​മാ​യ നൈ​പു​ണി പ​ഠി​പ്പി​ക്കു​ക​യും അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക​യു​മാ​ണ് ജോ​ബ് സ്റ്റേ​ഷ​നി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

മു​ഴു​വ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ജോ​ബ് സ്റ്റേ​ഷ​നി​ലൂ​ടെ ന​ൽ​കും. കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ, കെ​ഡി​സ്ക് എ​ന്നീ ഏ​ജ​ൻ​സി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. വി​ജ്ഞാ​ന തൊ​ഴി​ൽ മേ​ഖ​ല​യെ വി​ക​സി​പ്പി​ച്ച് കേ​ര​ള​ത്തി​ലെ വി​ദ്യാ​സ​ന്പ​ന്ന​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക എ​ന്ന​താ​ണ് നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ ല​ക്ഷ്യം. അ​സാ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ഏ​ജ​ൻ​സി​ക​ൾ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ സം​രം​ഭ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ന​ൽ​കാ​നാ​കും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, വി​ജ്ഞാ​ന​കേ​ര​ളം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് ശി​വ​രാ​മ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​ൻ. സു​ശീ​ല, കെ. ​വി​ജ​യ​ൻ, മീ​നാ​ക്ഷി രാ​മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ പി. ​ക​ല്യാ​ണി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ, മാ​ന​ന്ത​വാ​ടി എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് ഇ​ൻ​ചാ​ർ​ജ് ഷി​ജു മോ​ഹ​ൻ, അ​സാ​പ്പ് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ കെ.​എ​സ്. ഷ​ഹ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​മേ​ജ് മൊ​ബൈ​ൽ​സ്, സ​ഹ്യ ഫു​ഡ്സ്, വാ​ർ​ത്ത എ​ന​ർ​ജി, പി​കെ​കെ ഫു​ഡ്സ് തു​ട​ങ്ങി​യ തൊ​ഴി​ൽ​ദാ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.