കൽപ്പറ്റ: അഞ്ചുകുന്ന് സ്വദേശി ശിവരാമൻ പാട്ടത്തിൽ രചിച്ച ’ജൈന സംസ്കൃതി വയനാട്ടിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം എസ്കഐംജെ ജൂബിലി ഹാളിൽ എഴുത്തുകാരനും നിരൂപകനുമായ ഒ.കെ. ജോണി നിർവഹിച്ചു. വയനാടിന്റെ ചരിത്രവും സംസ്കൃതിയും ഇനിയും ഏറെ ചർച്ചചെയ്യപ്പെടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എസ്കെഎംജെ സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി.ഒ. ശ്രീധരൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങ് ഐഎസ്ആർഒ എൻഎസ്ഐഎൽ മുൻ ചെയർപേഴ്സണ് സുമ ദേവകി റാം ഉദ്ഘാടനം ചെയ്തു. എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു.
കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ പ്രഫ.കെ.ഐ. ജയശങ്കർ പുസ്തകം പരിചയപ്പെടുത്തി. അവതാരിക എഴുതിയ വി.വി. ജിനേന്ദ്ര പ്രസാദ്, ആമുഖം എഴുതിയ ജയകുമാർ കൂട്ടമുണ്ട, ജൈന സമാജം പ്രസിഡന്റ് നേമിരാജ്, വയനാട് വൈഷ്ണവ സമാജം പ്രസിഡന്റ് ഇ.ജി. പ്രിയരഞ്ജൻദാസ്,
വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ഏച്ചോം ഗോപി, ഇ.ഡി. വെങ്കിടേശൻ, വി.വി. നാരായണവാര്യർ, ഉണ്ണിക്കൃഷ്ണൻ നന്പീശൻ, വി.കെ. സന്തോഷ്, അനന്തകൃഷ്ണ ഗൗഡർ, ധന്യ രാമകൃഷ്ണൻ, പി.എം. രാമകൃഷ്ണൻ, പ്രേമചന്ദ്രൻ ചോന്പാല, ദേവൻ, കൃഷ്ണകുമാർ, ഡോ. നിർമൽകുമാർ ശിവരാമൻ എന്നിവർ പ്രസംഗിച്ചു. മീഡിയ വിംഗ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.