യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 7, 2025 4:25 AM IST
പ​റ​വൂ​ർ: യു​വാ​വി​നെ കാ​റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ന്ദ​മം​ഗ​ലം തെ​ക്കും​പു​റം പ​ത്താ​ഴ​ക്കാ​ട്ടി​ൽ പി.​എ​സ്. പ്ര​ജി​ത്താ​ണ്(​കു​ട്ട​ൻ - 48) മ​രി​ച്ച​ത്. പ​രേ​ത​നാ​യ ശ​ശി​യു​ടെ​യും ശ​ശി​ക​ല​യു​ടെ​യും മ​ക​നാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ കൈ​താ​രം ഭാ​ഗ​ത്താ​ണു കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന കാ​ർ വൈ​കു​ന്നേ​ര​മാ​യി​ട്ടും പോ​കാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണു പ്ര​ജി​ത്തി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

വാ​യി​ൽ​നി​ന്നു നു​ര​യും പ​ത​യും വ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പ്ര​ജി​ത്തി​നെ പു​റ​ത്തെ​ടു​ത്ത​ത്. പ്ര​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റേ​താ​ണ് കാ​ർ.

മൃ​ത​ദേ​ഹം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ശാ​ന്ത് (സി​ആ​ർ​പി​എ​ഫ്), നി​ത.