അരൂരിലെ വ​ട്ട​ക്കേ​രി റോ​ഡ് പൊ​ട്ടിപ്പൊ​ളി​ഞ്ഞു; യാത്രാദുരിതം
Monday, July 7, 2025 4:35 AM IST
അ​രൂ​ർ: ല​ക്ഷ​ങ്ങ​ൾ വ​ക​യി​രു​ത്തി​യി​ട്ടും ര​ണ്ടു വ​ർ​ഷ​മാ​യി വ​ട്ട​ക്കേ​രി റോ​ഡ് ത​ക​ർ​ന്നു ത​ന്നെ. സ്റ്റേ​റ്റ്ഹൈ​വേ അ​രൂ​ക്കു​റ്റി-​അ​രൂ​ർ റോ​ഡി​ൽ​നി​ന്നു തു​ട​ങ്ങു​ന്ന 700 മീ​റ്റ​ർ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 2022ലും 24 ​ലും 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ക​രാ​റു​കാ​ർ പ​ണി ഏ​റ്റെ​ടു​ക്കാ​ത്ത​തി​നാ​ൽ റോ​ഡ് നി​ർ​മാ​ണം ന​ട​ന്നി​ല്ല.

ദേ​ശീ​യ പാ​ത​യി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നും ഹൈ​വേ​യി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന അരൂരിലെ പ്ര​ധാ​ന റോ​ഡാ​ണി​ത്.

വ​ട്ട​ക്കേ​രി റോ​ഡി​ലൂ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ദേ​ശീ​യ പാ​ത​യി​ൽ ച​ന്തി​രൂ​ർ ഭാ​ഗ​ത്ത് എ​ത്തി​ച്ചേ​രാം. അ​രൂ​ക്കു​റ്റി റോ​ഡി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ക​ണ്ടെ​യ്ന​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും തി​രി​ച്ച് വി​ടു​ന്ന ഏ​ക റോ​ഡാ​ണി​ത്. മേ​ൽ​പ്പാ​ല നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രൂ​രി​ലെ നി​ര​വ​ധി ഗ്രാ​മീ​ണ റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്.

വ​ട്ട​ക്കേ​രി റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന മ​റ്റൊ​രു റോ​ഡാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് റോ​ഡ്. ഇ​തും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ര​വ​ധി സ​മ​ര​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ദേശീയ പാതയിലെ ദുരിതയാത്ര ഒഴിവാ ക്കാനായി നാട്ടുകാർ ഉപയോ ഗിച്ചിരുന്ന റോഡിനും ഇപ്പോൾ ദുർഗതി തന്നെ.