റോ​ഡി​ലേ​ക്ക് ശുചിമുറി മാ​ലി​ന്യം: അ​റ്റ​കു​റ്റ​പ്പ​ണി ഇന്നാരം​ഭി​ക്കും
Monday, July 7, 2025 4:46 AM IST
ആ​ലു​വ: ആ​ലു​വ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ശുചിമുറി മാ​ലി​ന്യം ട്ര​ഷ​റി റോ​ഡി​ലേ​ക്ക് പൊ​ട്ടി ഒ​ഴു​കു​ന്ന​തി​ന് അ​ഞ്ചാം ദി​വ​സ​വും പ​രി​ഹാ​ര​മാ​യി​ല്ല. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച്ച ആ​ലു​വ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും സി ​ഐ യ്ക്ക് ​സ്ഥ​ലം മാ​റ്റം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി നീ​ണ്ടു​പോ​യ​ത്.

നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ലു​വ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മാ​ലി​ന്യം ട്ര​ഷ​റി റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ട്. ഇത് ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​റ്റാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഇതേക്കുറിച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ലു​വ ന​ഗ​ര​സ​ഭ സ്റ്റേ​ഷ​നി​ലേ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. വ​കു​പ്പുത​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കു​ന്ന​തി​നാ​ൽ താ​ത്കാ​ലി​ക അ​റ്റ​കു​റ്റ​പ്പ​ണി​യാ​ണ് ഇ​ന്ന് ന​ട​ക്കു​ക.