ജ​സ്റ്റീ​സ് കൃ​ഷ്ണ​യ്യ​രു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ : ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന് മാ​തൃ​ക: ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ്
Monday, July 7, 2025 4:25 AM IST
കൊ​ച്ചി: പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ ന​വീ​ക​രി​ച്ച ന്യാ​യാ​ധി​പ​നാ​യി​രു​ന്നു ജ​സ്റ്റീ​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ എ​ന്ന് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ര്‍. ഗ​വാ​യ്. 11-ാമ​ത് ജ​സ്റ്റീ​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ മെ​മ്മോ​റി​യ​ല്‍ നി​യ​മ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​ന പൗ​ര​ന് ഉ​റ​പ്പു​ന​ല്‍​കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ച് ജ​സ്റ്റീ​സ് കൃ​ഷ്ണ​യ്യ​ര്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന് മാ​തൃ​ക​യാ​യി മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും നി​ര്‍​ദേ​ശ​ക ത​ത്വ​ങ്ങ​ളു​ടെ​യും സ​ന്തു​ല​ന​ത്തി​ല്‍ വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​രു​ടെ പ​ങ്ക്' എ​ന്ന​താ​യി​രു​ന്നു പ്ര​ഭാ​ഷ​ണ വി​ഷ​യം. സാ​മൂ​ഹി​ക​ശ്രേ​ണി​യി​ലെ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ലു​ള്ള മ​നു​ഷ്യ​രോ​ട് അ​നു​ക​മ്പ​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​രു​ന്ന ജ​സ്റ്റീ​സ് കൃ​ഷ്ണ​യ്യ​ര്‍ പ​രി​സ്ഥി​തി സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ സു​പ്ര​ധാ​ന​മാ​യ വി​ധി​ന്യാ​യ​ങ്ങ​ള്‍ ന​ട​ത്തി.

സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ണാ​യ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ അ​ദ്ദ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വു​ക​ള്‍ ത​ന്നെ വ​ലി​യ​രീ​തി​യി​ല്‍ സ്വാ​ധീ​നി​ച്ചിട്ടുണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന്‍ ജാം​ദാ​ര്‍, ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍, എ​സ്‌​കെ​എ​സ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​സ് കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി അ​ഡ്വ. സ​ന​ന്ദ് രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശാ​ര​ദ കൃ​ഷ്ണ സ​ദ്ഗ​മ​യ ഫൗ​ണ്ടേ​ഷ​ന്‍ ഫോ​ര്‍ ലോ ​ആ​ന്‍​ഡ് ജ​സ്റ്റീ​സ് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.