'വിദ്യാഭ്യാസം സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾക്കുള്ള നല്ല മറുപടി'
Monday, July 7, 2025 4:35 AM IST
കൊച്ചി: കേരള വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവഹിച്ചു. എസ്എസ്എൽസി, പ്ലസ്ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ എറണാകുളം നഗരത്തിലെ വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മക്കൾക്കാണ് പുരസ്കാരം നൽകിയത്.

എറണാകുളം ബോട്ട് ജെട്ടിയിലെ ടി.കെ. രാമകൃഷ്ണൻ സ്മാരക കൾച്ചറൽ സെൻറിൽ നടന്ന പരിപാടി അസി. കളക്ടർ പാർവതി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ചന്തു സലിം കുമാർ മുഖ്യാതിഥിയായിരുന്നു.

സാമൂഹിക, സാമ്പത്തിക അസമത്വങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടിയാണ് വിദ്യാഭ്യാസമെന്ന് പാർവതി ഗോപകുമാർ പറഞ്ഞു. പരീക്ഷയെ ഓട്ട മത്സരമായി കണ്ടാൽ പെട്ടെന്ന് ക്ഷീണിക്കുമെന്നും ജീവിതത്തെയും പഠനത്തെയും മാരത്തണായി കണ്ട് മുന്നോട്ടുപോകണമെന്നും അവർ കൂട്ടിച്ചേർത്തു.

ഞാൻ നല്ല കുട്ടി കുടുംബമാണ് എന്‍റെ ലഹരി എന്ന ഒരു വർഷം നീണ്ടുനിൽക്കുന്നലഹരി വിരുദ്ധ കാന്പയിന് തുടക്കമായി.

വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി പ്രസിഡന്‍റ് ബി നായനാർ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു, വിനോദ് മാത്യു, സിദ്ദിഖ്, എ.കെ. ഖാലിദ് എന്നിവർ പ്രസംഗിച്ചു. വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി സെക്രട്ടറി സുൽഫിക്കർ അലി സ്വാഗതം ആശംസിച്ചു.