അരൂർ-തുറവൂർ ആകാശപ്പാത : മേൽപ്പാലത്തിനു താഴെ നിർമാണസാമഗ്രികൾ ചിതറിക്കിടക്കുന്നതുമൂലം ഗതാഗതക്കുരുക്ക്
Monday, July 7, 2025 4:46 AM IST
അ​രൂ​ർ: അ​രൂ​ർ-​തു​റ​വൂ​ർ ആ​കാ​ശ​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​ള്ള മേ​ൽ​പ്പാ​ല​ത്തി​ലെ ആ​ർ​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ച​ന്തി​രൂ​ർ മു​ത​ൽ അ​രൂ​ർ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പ​ല ഭാ​ഗ​ത്തും നി​ർ​മാ​ണ സാ​ധ​ന​ങ്ങ​ളു​ടെ ഇ​രു​മ്പ്, കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടി​ല്ല.

അ​രൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ബൈ​പ്പാ​സ് വ​രെ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കും​മ്പോ​ൾ ത​ട​സ​ങ്ങ​ൾ ഏ​റെ​യാ​ണ്. 11 കെ​വി 110 കെ​വി ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള കാ​ല​താ​മ​സം രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കു​ക​യാ​ണ് ക​ഴി​ഞ്ഞ ദി​വ​ങ്ങ​ളി​ൽ പ​തി​നെ​ട്ട് മ​ണി​ക്കൂ​റാ​ണ് ദേ​ശീ​യ പാ​ത​യി​ൽ ത​ട​സ​മു​ണ്ടാ​യ​ത്.

ഈ ​ഭാ​ഗ​ത്ത് വ​ച്ച് കേ​ടാ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യി​ട്ടു​ന്ന​തി​ന് ഈ ​ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് അ​രൂ​ർ പോ​ലീ​സ് പ​ല​വ​ട്ടം നി​ർ​ദേ​ശം ന​ൾ​കി​യ​ത്. എ​ന്നാ​ൽ നി​ർ​മാ​ണ ക​മ്പ​നി ഇ​ത് കേ​ൾ​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്രി​വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കു​ക​യാ​ണ്.