x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മു​ള്ള ഭാ​ര​തം സൈ​ക്കി​ൾ സ​വാ​രി സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 01:50 AM IST | Updated: September 21, 2026 01:50 AM IST

തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ സ​വാ​രി​യി​ൽ​നി​ന്ന്.

ക​ഴ​ക്കൂ​ട്ടം: ​കേ​ന്ദ്ര കാ​യി​ക യു​വ​ജ​ന​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ "ആ​രോ​ഗ്യ​മു​ള്ള ഭാ​ര​തം' പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​യി​യു​ടെ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി​യി​ൽ  സൈ​ക്കി​ൾ സ​വാ​രി സം​ഘ​ടി​പ്പി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ബോ​ധ​വ​ത്കര​ണ​വും കാ​യി​ക​ക്ഷ​മ​ത​യും വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഈ ​പ​രി​പാ​ടി​യു​ടെ 91-ാമ​ത് ഘ​ട്ട​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. സ്പോ​ർ​ട്സ് അ​ഥോറി​റ്റി ഓ​ഫ് ഇ​ന്ത്യ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ ഡ​യ​റ​ക്ട​ർ എ.​എ​സ്. ശെ​ൽ​വ​മ​ണി  സൈ​ക്കി​ൾ യാ​ത്ര​ ഫ്ളാഗ് ഓഫ് ചെയ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ക​ഴ​ക്കൂ​ട്ട​ത്തെ​യും നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും കാ​യി​ക പ്രേ​മി​ക​ളും സൈ ക്കിൾ യാത്രയിൽ പങ്കെടുത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ആ​ളുകളെ പ​ങ്കാ​ളി​ക​ളാ​ക്കി​ ആ​രോ​ഗ്യ​സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews bicycle ride

Recent News

Corehub Up