x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പം മൊ​ബി​ലി​റ്റി കം ​ബ​സ് ടെ​ര്‍​മി​ന​ല്‍ വേ​ണം

വെബ് ഡെസ്ക്
Published: October 28, 2026 05:45 AM IST | Updated: October 28, 2026 05:45 AM IST

ച​ങ്ങ​നാ​ശേ​രി: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു സ​മീ​പം മൊ​ബി​ലി​റ്റി കം ​ബ​സ് ടെ​ര്‍​മി​ന​ല്‍ വേ​ണ​മെ​ന്ന നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ മോ​ന്‍​സ് ജോ​സ​ഫ്, സി.​പി.​ജോ​ണ്‍ എ​ന്നി​വ​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു. വി​നു ജോ​ബ് എം​എ​ല്‍​എ, റെ​യി​ല്‍-​റോ​ഡ് വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ര​ഞ്ച​പ്പ​ന്‍ തൂ​മ്പു​ങ്ക​ൽ, ജോ​സ​ഫ് പാ​യി​ക്കാ​ട​ന്‍, മ​ധു​ര സ​ലിം, ര​ഘു​നാ​ഥ​ന്‍, ജോ​സ​ഫ് പൂ​ത്ത​റ, പി.​എ​ച്ച്. നാ​സ​ർ, ഷ​മീം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ച​ത്.

നി​വേ​ദ​ന​ത്തി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍

സൂ​പ്പ​ര്‍​ഫാ​സ്റ്റ്, സ്വി​ഫ്റ്റ് ബ​സു​ക​ള്‍ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ​ത്താ​തെ ളാ​യി​ക്കാ​ട് വ​ഴി ബൈ​പാ​സി​ലൂ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍​വ​ഴി പാ​ലാ​ത്ര​ച്ചി​റ​യി​ലെ​ത്തി പോ​കാം. സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​കും.

റെ​യി​ല്‍​വേ, കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലു​ക​ള്‍ തെ​ട്ട​ടു​ത്തു​ണ്ടാ​കു​ന്ന​ത് ട്രെ​യി​ന്‍, ബ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് ഗു​ണ​ക​ര​മാ​കും.ച​ങ്ങ​നാ​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന ശ​ബ​രി​മ​ല അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്ക് എ​രു​മേ​ലി വ​ഴി പ​മ്പ​യി​ലൂ​ടെ സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ര്‍​ശ​നം ന​ട​ത്താം.

ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലേ​ക്കു പോ​കാ​ന്‍ നി​ര്‍​ദി​ഷ്ട ടെ​ര്‍​മി​ന​ല്‍ ഉ​പ​കാ​ര​പ്പെ​ടും.

റെ​യി​ല്‍​വേ, കെ​എ​സ്ആ​ര്‍​ടി​സി ടെ​ര്‍​മി​ന​ലു​ക​ളെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് സി​റ്റി സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാം.

പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഉ​ള്‍​പ്പെ​ടെ ഇ​ത​ര തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ടെ​ര്‍​മി​ന​ല്‍ ഗു​ണ​ക​ര​മാ​കും. ടാ​ക്‌​സി, ഓ​ട്ടോ, ഹോ​ട്ട​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്കും വ​ള​ര്‍​ച്ച സാ​ധ്യ​മാ​കും.

Tags :

Recent News

Corehub Up