x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ഗാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്; ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: October 28, 2026 06:28 AM IST | Updated: October 28, 2026 06:28 AM IST

ക​ന​ത്തമ​ഴ​യി​ൽ സിം​ഗാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങിയപ്പോൾ.

കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ സിം​ഗാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലൊ​ന്നാ​യ സിം​ഗാ​ന​ല്ലൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ്ര​ദേ​ശം മു​ഴു​വ​ൻ വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് മ​ഴ​വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ബ​സു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ്.
തെ​ക്ക​ൻ ജി​ല്ല​ക​ൾ, തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര, ത​ഞ്ചാ​വൂ​ർ തു​ട​ങ്ങി​യ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ബ​സു​ക​ൾ വ​ന്നു​പോ​കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​മാ​ണി​ത്.

എ​ന്നാ​ൽ ഓ​രോ മ​ഴ​ക്കാ​ല​ത്തും ഇ​വി​ടെ സ​മാ​ന​മാ​യ ദു​രി​താ​വ​സ്ഥ​യാ​ണ് ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ കോ​യ​മ്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ശ​ക്ത​മാ​യ ആ​വ​ശ്യം.

Tags :

Recent News

Corehub Up