കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിനെ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് പ്രശംസാപത്രം നൽകി ആദരിക്കുന്നു.
കണ്ണൂർ: സൂക്ഷ്മവും പ്രഫഷണൽ മികവുമാർന്ന അന്വേഷണത്തിലൂടെ കൊലക്കേസ് പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിനൽകുന്നതിൽ നിർണായക പങ്കുവഹിച്ച കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽകുമാറിനെ കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് പ്രശംസാപത്രം നൽകി ആദരിച്ചു.
കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായിരുന്ന കാലത്താണ് അനിൽകുമാർ ഈ മാതൃകാപരമായ അന്വേഷണം പൂർത്തിയാക്കിയത്.
ടൗൺ സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസിൽ തലശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) മുമ്പാകെ നടന്ന വിചാരണയിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾക്ക് കോടതി ജീവപര്യന്തം തടവും ഓരോരുത്തർക്കും 50,000 രൂപ വീതം ആകെ 2,00,000 രൂപ പിഴയും വിധിച്ചു.
സങ്കീർണമായ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിലും കുറ്റപത്രം സമർപ്പിക്കുന്നതിലും എം.വി. അനിൽകുമാർ പുലർത്തിയ കൃത്യതയും ഔദ്യോഗിക മികവുമാണ് കേസിൽ നീതി ഉറപ്പാക്കുന്നതിൽ നിർണായകമായത്. ഈ നേട്ടത്തിന് അംഗീകാരമായാണ് പ്രശംസാപത്രം സമ്മാനിച്ചത്.
Tags :