x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​യി​ൽ കു​ടും​ബ​ത്തി​ന് ആശ്വാസമായി ക്യൂ ​ബാ​രി​ക്കേ​ഡ് മാ​റ്റി ഭ​ക്ത​ന്‍

വെബ് ഡെസ്ക്
Published: October 28, 2026 06:29 AM IST | Updated: October 28, 2026 06:29 AM IST

ക​ന​ത്ത മ​ഴ​യി​ൽനിന്നു കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക്യൂ ​ബാ​രി​ക്കേ​ഡ് തള്ളിമാ​റ്റുന്ന ഭ​ക്ത​ന്‍.

കോ​യ​ന്പ​ത്തൂ​ർ: മ​രുത​മ​ലൈ ക്ഷേ​ത്ര​ത്തി​ൽ ക​ന​ത്ത മ​ഴ​യി​ൽ കു​ടും​ബ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക്യൂ ​ബാ​രി​ക്കേ​ഡ് മാ​റ്റി​യ ഭ​ക്ത​ന്‍റെ പ്ര​വൃ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്നു.

മ​രുത​മ​ലൈ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​ൻ മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ടും​ബ​ത്തി​ന് മ​ഴ​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ ക്യൂ ​നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡ് മാ​റ്റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ ഭ​ക്ത​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നെ അ​ഭി​ന​ന്ദി​ച്ചു. അ​തേ​സ​മ​യം മ​ഴ​ക്കാ​ല​ത്ത് ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​നും ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​യി​ൽനി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന മേ​ൽ​ക്കൂ​ര​യു​ള്ള ന​ട​പ്പാ​ത​ക​ളും സു​ര​ക്ഷി​ത​മാ​യ ക്യൂ ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു.

Tags :

Recent News

Corehub Up