x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് പ​യ്യാ​വൂ​രി​ൽ നാ​ളെ പൗ​ര​സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 28, 2026 06:15 AM IST | Updated: October 28, 2026 06:15 AM IST

പ​യ്യാ​വൂ​ർ: മ​ല​ബാ​റി​ലെ സം​ഘ​ടി​ത കു​ടി​യേ​റ്റ മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി മെ​ത്രാ​ൻ പ​ദ​വി​യി​ലെ​ത്തി​യ കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ജ​ന്മ​നാ​ടാ​യ പ​യ്യാ​വൂ​രി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. ടൗ​ണി​ലെ വെ​മ്പു​വ ജം​ഗ്ഷ​നി​ലെ​ത്തു​ന്ന ബി​ഷ​പ്പി​നെ ഹാ​ര​മ​ണി​യി​ച്ചും പൂ​ച്ചെ​ണ്ട് ന​ൽ​കി​യും സ്വീ​ക​രി​ച്ച് ബാ​ൻ​ഡ് വാ​ദ്യ​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ലേ​ക്ക് ആ​ന​യി​ക്കും.

വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി​ൽ, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

Tags :

Recent News

Corehub Up