പയ്യാവൂർ–കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി റോഡ്.
പയ്യാവൂർ: പയ്യാവൂർ–കുന്നത്തൂർ പാടി–കാഞ്ഞിരക്കൊല്ലി–മണിക്കടവ്–നുച്യാട് റോഡ് നവീകരണത്തിന് 60 കോടി രൂപയുടെ സങ്കേതിക അനുമതി ലഭിച്ചതായും ടെൻഡർ ഉടൻ ക്ഷണിക്കുമെന്നും സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. മലയോര മേഖലയിലെ പ്രധാന റോഡുകളിലൊന്നായ ഇത് ശശിപ്പാറ, അളകാപുരി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുന്നത്തൂർപാടി ശ്രീ മുത്തപ്പൻ ദേവസ്ഥാനത്തിലേക്കുമുള്ള പ്രധാന പാതയാണ്.
നവീകരണം പൂർത്തിയാകുന്നതോടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനൊപ്പം ടൂറിസം, വ്യാപാരം, കാർഷിക മേഖലകൾക്കും ഉണർവ് ലഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.
Tags :