പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "സഹപാഠിക്കൊരു വീട്’ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ നിന്ന്
പെരുമ്പടവ്: പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിർധന വിദ്യാർഥിക്ക് വീട് നിർമിച്ചുനൽകുന്നതിനായി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "സഹപാഠിക്കൊരു വീട്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി വീടിന്റെ തറക്കല്ലിടൽ കർമം കോർപറേറ്റ് മാനേജർ ഫാ. ഡോ. സോണി വടശേരിൽ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോർജ് തൈക്കുന്നുംപുറം, എൻഎസ്എസ് ജില്ലാ കോ-ഓർഡിനേറ്റർ മാത്യു ജോസഫ്, ക്ലസ്റ്റർ കൺവീനർ പി.കെ. റിജു, സ്കൂൾ പ്രിൻസിപ്പൽ റിൻസി ഏബ്രഹാം, മുഖ്യാധ്യാപകൻ സാൽവി സെബാസ്റ്റ്യൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ സുനിൽ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ദീപു ജോർജ്, മദർ പിടിഎ പ്രസിഡന്റ് ഷിജി ടോമി, റോവർ സ്കൗട്ട് ലീഡർ കെ.കെ. ഷിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സഹപാഠിയുടെ കുടുംബത്തിന് സുരക്ഷിതമായ വീടൊരുക്കുന്നതിനൊപ്പം വിദ്യാർഥികളിൽ കാരുണ്യവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
Tags :