x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: September 6, 2026 10:21 PM IST | Updated: September 6, 2026 10:21 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ബ​ന്ധു അ​റ​സ്റ്റി​ല്‍. ഉ​പ്പു​കു​ന്ന് സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രി​യെ വീ​ട്ടി​ല്‍നി​ന്നു ക​ട​ത്തി​ക്കൊ​ണ്ടുപോ​യി ബ​ന്ധു​വാ​യ യു​വാ​വ് നാ​ലു ദി​വ​സം വ​ന​ത്തി​നു​ള്ളി​ല്‍ പാ​ര്‍​പ്പി​ച്ചു പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക​രി​മ​ണ്ണൂ​ര്‍ പൊ​ലിസ് കേ​സെ​ടു​ത്ത​ത്.

പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് പി​താ​വ് ക​രി​മ​ണ്ണൂ​ര്‍ പൊ​ലിസ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലിസ് വ​നമേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം അ​റി​യു​ന്ന​ത്. ഇ​തോ​ടെ യു​വാ​വി​നെ​തി​രേ പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

തു​ട​ര്‍​ന്ന് കാ​ളി​യാ​ര്‍ സി​ഐ ക്ലീ​റ്റ​സ് കെ. ​ജോ​സ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​രി​മ​ണ്ണൂ​ര്‍ എ​സ്എ​ച്ച്ഒ താ​ജു​ദീ​ന്‍ അ​ഹ​മ്മ​ദ്, എ​സ്‌​ഐമാ​രാ​യ ജ​യേ​ന്ദ്ര​ന്‍, ഷാ​ന​വാ​സ്, എ​സ്‌​സി​പി​ഒ എം.​ആ​ര്‍.​ അ​നീ​ഷ്, എം.​ മു​കേ​ഷ്, വി​പി​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : POCSO case NattuVishasham DistrictNews

Recent News

Corehub Up