കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടം പദ്ധതിപ്രദേശങ്ങള്‍ എഐഐബി സംഘം സന്ദര്‍ശിക്കുന്നു.
കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടം കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട്ട്സിറ്റി വരെയുള്ള പദ്ധതി പ്രദേശങ്ങള്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) സംഘം സന്ദര്‍ശിച്ചു.
വര്‍ക്കിംഗ് സൈറ്റുകളിലെ സുരക്ഷ, നിര്‍മാണ പുരോഗതി എന്നിവ ഉള്‍പ്പടെയുള്ള കാര്യങ്ങള്പരിശോധിച്ചു. കലൂര്‍ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന് മുതല്‍ പാലാരിവട്ടം സെന്റ് മാര്ട്ടിന് പള്ളി വരെയുള്ള പദ്ധതി പ്രദേശമാണ് ആദ്യം സംഘം സന്ദര്‍ശിച്ചത്. തുടര്‍ന്ന് വാഴക്കാല സ്റ്റേഷന്, ചിറ്റേത്തുകര സ്റ്റേഷന്, അവസാന സ്റ്റേഷന് വരുന്ന കാക്കനാട് സ്മാര്‍ട്ട് സിറ്റി, കളമശേരിയിലെ മെട്രോ കാസ്റ്റിംഗ് യാര്‍ഡ്, ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. എഐഐബിയുടെ 1016.24 കോടി രൂപയുടെ ധനസഹായത്തോടെയാണു രണ്ടാംഘട്ട പാതയുടെ നിര്‍മാണം.
എഐഐബി പ്രതിനിധികളായ നീരജ ശുക്ല, ശിവ രാമകൃഷ്ണ ശാസ്ത്രി, ഖലിഖ മുഹമ്മദ്, ജതിന് അറോറ, കെഎംആര്‍എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി. രാം നവാസ് (പ്രോജക്ടസ്), സഞ്ജയ് കുമാര്‍ (സിസ്റ്റംസ്) തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
Tags :