x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ നേ​തൃ​ത്വ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: October 28, 2026 05:42 AM IST | Updated: October 28, 2026 05:42 AM IST

പ​രി​ശീ​ല​ന​വും ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​ര​ണ​വും ഡി​വൈ​എ​സ്പി എ​സ്.​ആ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ട​പ്പ​ള്ളി: ഡോ​ണ്‍ ബോ​സ്‌​കോ ഡ്രീം ​കോ​ട്ട​യ​ത്തി​ന്‍റെ​യും മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ നേ​തൃ​ത്വ പ​രി​ശീ​ല​ന​വും ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി എ​സ്.​ആ​ഷാ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡ്രീം ​കോ​ട്ട​യം ജി​ല്ലാ ഡ​യ​റ​ക്‌​ട​ര്‍ ഫാ.​ആ​ന്‍റ​ണി വൈ​ലാ​ട്ട്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു​ക്കു​മാ​ര്‍ എം.​കെ., തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ട്ടി മു​ല്ല​ശേ​രി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണ.​സി.​ദി​ലീ​പ്, ഡ്രീം ​കോ​ട്ട​യം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ബി​ന്‍ മാ​ത്യു​ജി​നി സി​ബി, മ​നീ​ഷ് കു​മാ​ർ, സെ​ലി​ന്‍ ബാ​ബു, അ​ച്ചാ​മ്മ മാ​ത്യു, ര​മ്യാ റോ​യ്, മി​നി കൊ​ണ്ടോ​ടി, അ​ഖി​ൽ, അ​ശോ​ക്.​ജി, ജ​സ്റ്റി​ന്‍ പാ​ല​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കേ​ര​ള പൊ​ലി​സി​ന്‍റെ സോ​ഫ്റ്റ് സ്‌​കി​ല്‍ ട്രെ​യി​ന​റും കോ​ര്‍​പ്പ​റേ​റ്റ് ഔ​ട്ട്ബൗ​ണ്ട് ട്രെ​യി​ന​റു​മാ​യ ഷി​ബി​ന്‍ ഷാ​ജി വ​ര്‍​ഗീ​സ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ഡ്രീം ​കോ​ട്ട​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ജി​ല്ലാ കൗ​ണ്‍​സ​ല​ര്‍ ദി​യ.​എ വി​വ​രി​ച്ചു.

Tags :

Recent News

Corehub Up