ചങ്ങനാശേരി ജലോത്സവത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങിൽനിന്ന്.
ചങ്ങനാശേരി: ജലോത്സവത്തിന്റെ ലോഗോ നഗരസഭാ ചെയർമാൻ ജോമി ജോസഫ് പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് ദാസ് രൂപപ്പെടുത്തിയ ലക്കി ഡക്ക് ബേബിയാണ് ഭാഗ്യചിഹ്നം. നഗരസഭാഹാളിൽ നടന്ന ചടങ്ങിൽ ജലോത്സവ സമിതി കൺവീനർ കെ.വി. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അൻസാരി ആദ്യ സംഭാവന 50,001 രൂപയുടെ ചെക്ക് കൈമാറി.
സംസ്ഥാന സർക്കാരിന്റെ നിർദേശത്തെത്തുടർന്ന് ജലോത്സവ വേദിയായ പുത്തനാറിൽ ആഴം കൂട്ടലടക്കം 12 ലക്ഷം രൂപയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
നഗരസഭാ വൈസ് ചെയർപേഴ്സൺ നെജിയ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, വി.ജെ. ലാലി, എൻ.പി. കൃഷ്ണകുമാർ, ആർട്ടിസ്റ്റ് ദാസ്, പി.എ. അബ്ദുൽ സലാം, സിബി അറക്കത്തറ, സുരേന്ദ്രനാഥ് ഐക്കര, അഡ്വ വി.ആർ. രാജു, തോമസ് അക്കര, കെ.ജെ.കൊച്ചുമോൻ . എം.ഡി. ഓമനകുട്ടൻ, പ്രഫ. ആനന്ദക്കുട്ടൻ, സോജൻ തോമസ്, നഗരസഭാ കൗൺസിലർമാരായ ആര്യമോൾ എസ്എച്ച്, ഗീതാ ശ്രീകുമാർ, മുനിസിപ്പൽ സെക്രട്ടറി സന്ധ്യാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags :