x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലാ​ട് - കി​ഴ​ക്ക​മ്പ​ലം റോ​ഡ് മ​ഞ്ച​നാ​ട് ഭാ​ഗ​ത്ത് അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണം യാ​ത്ര​ികരു​ടെ ജീ​വ​ന് ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: October 28, 2026 05:46 AM IST | Updated: October 28, 2026 05:46 AM IST

നെ​ല്ലാ​ട് - കി​ഴ​ക്ക​മ്പ​ലം റോ​ഡി​ല്‍ മ​ഞ്ച​നാ​ട് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ അ​രിക് ഇ​ടി​ഞ്ഞ നി​ല​യി​ല്‍.

മൂ​വാ​റ്റു​പു​ഴ: തേ​ക്ക​ടി-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യി​ലെ നെ​ല്ലാ​ട്-​കി​ഴ​ക്ക​മ്പ​ലം റോ​ഡി​ല്‍ മ​ഞ്ച​നാ​ട് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ നി​ര്‍​മാ​ണം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു. മ​ഞ്ച​നാ​ട് പാ​ല​ത്തി​ന് സ​മീ​പം 500 മീ​റ്റ​ര്‍ റോ​ഡ് അ​ശാ​സ്ത്രീ​യ​മാ​യി ഉ​യ​ര്‍​ത്തി നി​ര്‍​മി​ച്ച​താ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യ​ത്. ര​ണ്ട് വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ഷ്ടി​ച്ച് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന റോ​ഡി​ന്‍റെ അ​രി​ക് ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.

റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് പെ​രി​യാ​ര്‍​വാ​ലി ടെ​യി​ല്‍ എ​ന്‍​ഡ് ക​നാ​ലും മ​റു​ഭാ​ഗ​ത്ത് സ്ലാ​ബി​ടാ​ത്ത ആ​ഴ​മേ​റി​യ ഓ​ട​യു​മാ​ണു​ള്ള​ത്. ഇ​തോ​ടെ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​രും ഭ​യ​ന്നാ​ണ് ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം രാ​ത്രി​യും പ​ക​ലു​മാ​യി അ​മ്പ​തോ​ളം അ​പ​ക​ട​ങ്ങ​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഓ​ട​യു​ടെ ഒ​രു​വ​ശം മ​ണ്ണി​ട്ട് മൂ​ടി​യെ​ങ്കി​ലും ചെ​റി​യ മ​ഴ പെ​യ്താ​ല്‍ പോ​ലും രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടാ​ണ് ഇ​വി​ടെ. റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഒ​പ്പി​ട്ട ഭീ​മ​ഹ​ര്‍​ജി മു​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കും മ​റ്റും ന​ല്‍​കി​യി​രു​ന്നു.

പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ര്‍ കാ​ന​യ്ക്ക് മു​ക​ളി​ല്‍ സ്ലാ​ബ് ഇ​ട്ട് കാ​ല്‍​ന​ട​യാ​ത്ര സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. കൊ​ച്ചി, ആ​ലു​വ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി വേ​ഗ​ത്തി​ലെ​ത്താ​ന്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. ദി​വ​സേ​ന ക്വാ​റി ഉ​ല്‍​പ​ന്ന​ങ്ങ​ളു​മാ​യി വ​രു​ന്ന ടോ​റ​സ് ലോ​റി​ക​ളും ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​മാ​ണ് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം തു​ട​ങ്ങാ​ന്‍ ഒ​രു മാ​സം മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട​ര​ഹി​ത​മാ​യ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് മ​ഞ്ച​നാ​ട് ക്ഷേ​ത്ര സം​ര​ക്ഷ​ണ ഭാ​ര​വാ​ഹി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up