x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ൾ തീ​ർ​ത്ത് എ​ട​യ്ക്കാ​ട്ടു​വ​യ​ൽ യു​പി​എ​സ്

വെബ് ഡെസ്ക്
Published: October 28, 2026 05:43 AM IST | Updated: October 28, 2026 05:43 AM IST

ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളി​ല്‍ നി​ന്ന് മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് വ​സ്ത്ര​ങ്ങ​ളി​ല്‍ നി​റം ന​ല്‍​കി​യ​പ്പോ​ൾ.

എ​ട​ക്കാ​ട്ടു​വ​യ​ല്‍: ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളി​ല്‍ നി​ന്ന് പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ള്‍ തീ​ര്‍​ത്ത് എ​ട​യ്ക്കാ​ട്ടു​വ​യ​ല്‍ യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍. ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ സ്‌​കൂ​ള്‍ മു​റ്റ​ത്ത് ന​ട്ട ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന പ​രീ​ക്ഷ​ണ​മാ​യി.
ഓ​ണ​ക്കാ​ല​ത്തേ​ക്കാ​യി അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് സ്‌​കൂ​ള്‍ മു​റ്റ​ത്ത് ചെ​ണ്ടു​മ​ല്ലി ചെ​ടി​ക​ള്‍ ന​ട്ടി​രു​ന്നു. ഓ​ണ​ത്തി​ന് ശേ​ഷം ചെ​ടി​ക​ള്‍ വീ​ണ്ടും ത​ളി​ര്‍​ത്തു പൂ​വി​ട്ടു. ഇ​വ ന​ശി​ച്ചു പോ​കാ​തെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ പൂ​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ​സ്ത്ര​ങ്ങ​ളി​ല്‍ പ്ര​കൃ​തി​ദ​ത്ത ഡൈ​യിം​ഗ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു.

രാ​സ​വ​സ്തു​ക്ക​ള്‍ ഒ​ന്നും ചേ​ര്‍​ക്കാ​തെ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളി​ല്‍ നി​ന്ന് മ​ഞ്ഞ, ഓ​റ​ഞ്ച് നി​റ​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്താ​ണ് വ​സ്ത്ര​ങ്ങ​ളി​ല്‍ നി​റം ന​ല്‍​കി​യ​ത്. പ്ര​വൃ​ത്തി പ​രി​ച​യ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളെ നേ​രി​ട്ട് പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം. പൂ​ക്ക​ളി​ല്‍ നി​ന്ന് നി​റ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തും അ​ത് തു​ണി​യി​ല്‍ പി​ടി​പ്പി​ക്കു​ന്ന​തും കു​ട്ടി​ക​ള്‍​ക്ക് പു​തി​യ അ​റി​വാ​യി. ഹെ​ഡ്മി​സ്ട്ര​സ് സ​ബി​ത മാ​ത്യു, നേ​ച്ച​ര്‍ ക്ല​ബ് ക​ണ്‍​വീ​ന​ര്‍ പി.​കെ. നീ​തു, എം.​ഡി. ര​മ്യ, അ​മ്പി​ളി പു​രു​ഷ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up