x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​മ്മൂ​ട് മ​രി​യൻ ലെ​യ്ന്‍ നി​വാ​സി​ക​ള്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​നു മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി

വെബ് ഡെസ്ക്
Published: October 28, 2026 05:47 AM IST | Updated: October 28, 2026 05:47 AM IST

ധ​ര്‍​ണ്ണ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​ജെ. ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മാ​ട​പ്പ​ള്ളി: മാ​മ്മൂ​ട് മ​രി​യ​ന്‍ ലെയ്ൻ​ലെ 16 കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി 60 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ 300 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട നീ​ക്കും​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​ജെ. ലാ​ലി.

മാ​മ്മൂ​ട് മ​രി​യ​ന്‍ ലെ​യ്‌​നി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ശോ​ക് ജി. ​തു​ട​ര്‍​സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി.
വാ​ര്‍​ഡ് മെം​ബ​ർ സൈ​നാ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ലി​ന്‍ ബാ​ബു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ന്ദു ജോ​സ​ഫ്, വി.​വി. വി​ന​യ​കു​മാ​ർ, കെ.​എ​ന്‍. രാ​ജ​ന്‍, മു​ര​ളീ​ധ​ര​ന്‍ വി, ​ഫി​ലോ​മി​ന തോ​മ​സ്, ബി​ന്‍​സി ബി​നോ​യ്, അ​ജേ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​രി​യ​ൻ ലെ​യ്‌​നി​ലെ മ​ണ്‍​തി​ട്ട നീ​ക്കാ​ന്‍ ക​ഴി​ഞ്ഞ
പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി എ​ന്ത് ചെ​യ്‌​തെ​ന്ന് യു​ഡി​എ​ഫ്

മാ​ട​പ്പ​ള്ളി: മാ​ട​പ്പ​ള്ളി മ​രി​യ​ൻ ലെ​യ്‌​നി​ലെ മ​ണ്‍​തി​ട്ട നീ​ക്കാ​ന്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തി​യ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യും ബി​ജെ​പി അം​ഗ​മാ​യ വാ​ര്‍​ഡ് മെം​ബ​റും എ​ന്ത് ചെ​യ്‌​തെ​ന്ന് മാ​ട​പ്പ​ള്ളി യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി. മ​ണ്‍​തി​ട്ട സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള ഭീ​ഷ​ണി പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​ട​ത്തു​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യും വി​നു ജോ​ബ് എം​എ​ല്‍​എ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഇ​ട​പെ​ട്ട് ത​ഹ​സി​ല്‍​ദാ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​നു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഈ ​അ​വ​സ​ര​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​മ്പി​ല്‍ ന​ട​ത്തി​യ സ​മ​രം ചി​ല ത​ല്‍​പ​ര​ക​ക്ഷി​ക​ളു​ടെ സ്വാ​ര്‍​ഥ ലാ​ഭ​ത്തി​നു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​രീ​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ കു​ഞ്ഞു കൈ​ത​മ​റ്റം, അ​പ്പ​ച്ച​ന്‍​കു​ട്ടി ക​പ്യാ​രു​പ​റ​മ്പി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​മോ​ള്‍ ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ ഓ​ലി​ക്ക​ര, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സോ​ബി​ച്ച​ന്‍ ക​ണ്ണ​മ്പ​ള്ളി, സ​ണ്ണി എ​ത്ത​യ്ക്കാ​ട്, ബി​ന്ദു ജോ​സ​ഫ്, അ​ജി​ത്ത് പാ​ല​മ​റ്റം, അ​ന്ന​മ്മ സാ​ജ​ന്‍, ഭു​വ​നേ​ന്ദ്ര​നാ​ഥ്, ജോ​മോ​ന്‍ ജോ​സ​ഫ്, ജോ​സ​ഫ് പൂ​വ​ത്തൂ​മൂ​ട്ടി​ൽ, ഹ​രീ​ന്ദ്ര​ന്‍, ശ​ശി​ക​ല ദേ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പി​ന് ക​ള​ക്‌​ട​റു​ടെ നി​ർ​ദേ​ശം

ച​ങ്ങ​നാ​ശേ​രി: മാ​മ്മൂ​ട് മ​രി​യ ലെ​യ്‌​നി​ലെ മ​ണ്ണെ​ടു​ത്ത് മാ​റ്റി അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ജി​യോ​ള​ജി വ​കു​പ്പി​ന് ജി​ല്ലാ​ക​ള​ക്‌​ട​റു​ടെ നി​ർ​ദ്ദേ​ശം. മ​ണ്ണ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്ത് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ള​ക്‌​ട​ർ നി​ർ​ദേ​ശ​ച്ചി​ട്ടു​ണ്ട്. ത​ഹ​സീ​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മ​രി​യ​ന്‍ ലെ​യ്ന്‍ നി​വാ​സി​ക​ളു​ടെ
ആ​ശ​ങ്ക അ​ക​റ്റ​ണം: ആ​ര്‍​ജെ​ഡി

മാ​മ്മൂ​ട്: മ​രി​യ​ന്‍ ലെ​യ്നി​ലെ 16 കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട നീ​ക്കം​ചെ​യ്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ന്ന​തി​ല്‍ അ​ധി​കാ​രി​ക​ള്‍ കാ​ല​വി​ളം​ബം വ​രു​ത്ത​രു​തെ​ന്ന് ആ​ര്‍​ജെ​ഡി മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ജി ക​ണ്ണ​മ്പ​ള്ളി, സിം​സ​ണ്‍ ഒ​റ്റ​പ്ലാ​ക്ക​ൽ, എം.​കെ.​മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി സി.​ചീ​രം​ചി​റ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags :

Recent News

Corehub Up