x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ​മ്മ സ​ഹ​ന​ത്തി​ന്‍റെ വി​ളി സ്വീ​ക​രി​ച്ച സ​മ​ര്‍​പ്പി​ത: ​മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍

വെബ് ഡെസ്ക്
Published: July 24, 2026 10:22 PM IST | Updated: July 24, 2026 10:22 PM IST

ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ന്നു.

ഭ​ര​ണ​ങ്ങാ​നം: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു ഭാ​ര​ങ്ങ​ള്‍ ഇ​റ​ക്കി​വ​ച്ച് പ്രാ​ര്‍​ഥി​ക്കാ​ന്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍ വ​ന്നു​ചേ​രാ​ന്‍ ത​ക്ക​വി​ധം ഇ​ഷ്ട​പ്പെ​ട്ട വി​ശു​ദ്ധ​യാ​യി അ​ല്‍​ഫോ​ന്‍​സാ​മ്മ മാ​റിയത് സ​മ​ര്‍​പ്പി​ത വി​ളി​യോ​ടൊ​പ്പം സ​ഹ​ന​ത്തി​ന്‍റെ വി​ളികൂ​ടി സ്വീ​ക​രി​ച്ച​തുകൊ​ണ്ടാ​ണെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. സ​മ​ര്‍​പ്പി​ത​രു​ടെ ദി​ന​മാ​യി ആ​ച​രി​ച്ച ഇ​ന്ന​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​കയാ​യി​രു​ന്നു ബി​ഷ​പ്.

സാ​ധാ​ര​ണ ക്രി​സ്തീ​യ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച്, വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ള്‍ പി​ന്നി​ട്ട്, സ​മ​ര്‍​പ്പി​ച്ച ജീ​വി​തം ന​യി​ച്ച്, വി​ശു​ദ്ധ പ​ദ​വി​യി​ലെ​ത്തി​യ ഒ​രു ക​ന്യാ​സ്ത്രീ ഇ​ന്നു ല​ക്ഷോ​പ​ല​ക്ഷ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​ണ്. അ​നു​ദി​ന സ​ഹ​ന​ങ്ങ​ളെ ദൈ​വ​ഹി​ത​മാ​യി സ്വീ​ക​രി​ച്ച വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ ന​മു​ക്ക് അനുഗ്രഹം ന​ല്‍​കു​ന്നുവെ​ന്നും ബി​ഷ​പ് ഓ​ര്‍​മ​പ്പെ​ടു​ത്തി.

തി​രു​നാ​ളി​ന്‍റെ അ​ഞ്ചാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ഫാ. ​ജീ​വ​ന്‍ വി. ​മ​രി​യഭ​വ​ന്‍, ഫാ.​ഡോ. ഏബ്രഹാം വെ​ട്ടി​യാ​ങ്ക​ല്‍, ഫാ.ഡോ ഏബ്രഹാം കൊ​ച്ചു​പു​ര​യി​ല്‍, ഫാ. ​ജോ​ര്‍​ജ് ചൊ​ള്ള​നാ​ല്‍, ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​നാ വി​കാ​രി ഫാ.​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ. ​കു​രു​വി​ള തു​ടി​യം​പ്ലാ​ക്ക​ല്‍, ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട്, ഫാ. ​ഡോ​ണ്‍ മേ​നാ​ച്ചേ​രി, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, ഫാ. ​ജീ​വ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​ അ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.
വൈ​കു​ന്നേ​രം 6.15ന് ​ന​ട​ന്ന ജ​പ​മാ​ല തി​രി​പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ആ​ന്‍റ​ണി കൊ​ല്ലി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

തി​രു​നാ​ളി​ന്‍റെ ആ​റാം​ദി​ന​മാ​യ ഇ​ന്ന​ലെ അ​ല്‍​ഫോ​ന്‍​സി​യ​ന്‍ സ​മ​ര്‍​പ്പി​ത​ദി​ന​മാ​യി ആ​ച​രി​ച്ചു. സ​മ​ര്‍​പ്പി​ത​ര്‍​ക്കുവേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ആ​ശീര്‍​വാ​ദ പ്രാ​ര്‍​ഥ​ന ന​ട​ത്തി.

 

ഭ​ര​ണ​ങ്ങാ​ന​ത്ത് ഇ​ന്ന്

രാവിലെ 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍ (ഡ​യ​റ​ക്ട​ര്‍ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ പാ​ലാ), 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന -ഫാ.​ഡോ.​ ജ​യിം​സ് മം​ഗ​ല​ത്ത്.
8.30ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-ഫാ.​ഡോ.​ ജ​യിം​സ് വാ​ഴ​ചാ​രി​ക്ക​ല്‍ (റെ​ക്ട​ര്‍ ക​പ്പൂ​ച്ചി​ന്‍ മേ​ജ​ര്‍ സെ​മി​നാ​രി തെ​ള്ള​കം), 10ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ഡോ.​ ജോ​ര്‍​ജ് മം​ഗ​ല​ത്തി​ല്‍ (ആ​ര്‍ച്ച് പ്രീ​സ്റ്റ് കു​ട​മാ​ളൂ​ര്‍ ഫൊ​റോ​ന​പ​ള്ളി, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത), 11.30ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, 2.30ന് ​ത​മി​ഴ് കു​ര്‍​ബാ​ന -ഫാ.​ അ​ഗ​സ്റ്റിന്‍ ത​ലോ​ടി​ല്‍(​വി​കാ​രി മേ​വ​ട), 2.30ന് വി​ശു​ദ്ധ കു​ര്‍​ബാ​ന (ശ്ര​വ​ണ പ​രി​മി​ത​ര്‍​ക്കു വേ​ണ്ടി) സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ല്‍-​ഫാ.​ ജോ​ര്‍​ജ് ക​ള​രി​മു​റി​യി​ല്‍ (ഡ​യ​റ​ക്ട​ര്‍ ആ​ദം മി​നി​സ്ട്രി ത​ല​ശേ​രി), 3.30ന് ഹി​ന്ദി കു​ര്‍​ബാ​ന-​ഫാ. സാ​ബു ഞാ​റോ​ലി​ക്ക​ല്‍ (റെ​ക്ട​ര്‍ എം​എ​സ്ടി ദീ​പ്തി സെ​മി​നാ​രി ഭ​ര​ണ​ങ്ങാ​നം), വൈകുന്നേരം അഞ്ചിന് വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ല​ബാ​ര്‍ ക്ര​മം-​മാ​ര്‍ ജോ​സ​ഫ് അ​ഗ​സ്റ്റി​ന്‍ ച​ര​ണ​കു​ന്നേ​ല്‍ (ആ​ര്‍​ച്ച് ബി​ഷ​പ് എ​മി​ര​റ്റ​സ് റാ​യ്പു​ര്).
6.15ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം-​ഫാ.​ തോ​മ​സ് കൊ​ച്ചോ​ട​യ്ക്ക​ല്‍, ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന-​ഫാ.​ മാ​ത്യു മ​തി​ല​ക​ത്ത്.

Tags : Nattuvishesham DistrictNews DeepikaNews Alphonsamma

Recent News

Corehub Up