അനുസ്മരണം സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ഭീമനടി: വെസ്റ്റ് എളേരി, ഭീമനടി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭീമനടിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും സംഘടിപ്പിച്ചു. സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭീമനടി മണ്ഡലം പ്രസിഡന്റ് ഷെരീഫ് വാഴപ്പള്ളി അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ, എളേരി ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ്, വെസ്റ്റ് എളേരി മണ്ഡലം പ്രസിഡന്റ് എൻ.വി. പ്രമോദ്, അന്നമ്മ മാത്യു, രാജേഷ് തമ്പാൻ, എ.വി. ഭാസ്കരൻ, കെ.ജെ. വർക്കി, ജോയി മാരൂർ, രാജൻ നായർ, ജോബിൻ ജോസ്, എം.വി. ലിജിന, ടോമി തടത്തിൽപറമ്പിൽ, സാജു മാരൂർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Oommen Chandy