x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​സ്ത​ക ച​ർ​ച്ച​യും പു​ര​സ്കാ​ര വി​ത​ര​ണ​വും


Published: March 17, 2026 04:44 AM IST | Updated: March 17, 2026 04:44 AM IST

പ​ത്ത​നം​തി​ട്ട: അ​ഭി​നാ​ഷ് തു​ണ്ടു​മ​ണ്ണി​ൽ ര​ചി​ച്ച ച​രി​ത്ര​നോ​വ​ൽ പ​ര​ന്ത്രീ​സ് കു​ഴ​ലി​നെ മു​ൻ നി​ർ​ത്തി എ​ഴു​ത്തു​കൂ​ട്ടം സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പു​സ്ത​ക​ച​ർ​ച്ച​യും പു​ര​സ്കാ​ര വി​ത​ര​ണ​വും സാ​ഹി​ത്യ​കാ​ര​ൻ എ​സ്. ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​യി​പ്രം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ 25,000രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന സി.​കെ. കൊ​ച്ചു​കോ​ശി സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്‌​കാ​രം അ​ഭി​നാ​ഷ് തു​ണ്ടു​മ​ണ്ണി​ലി​ന് എ​സ്. ഹ​രീ​ഷ് സ​മ്മാ​നി​ച്ചു.

എ​ഴു​ത്തു​കൂ​ട്ടം സാം​സ്കാ​രി​ക​വേ​ദി പ്ര​സി​ഡ​ന്‍റ് ജി. ​പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഡോ. ​നി​ബു​ലാ​ൽ വെ​ട്ടൂ​ർ, ട്ര​ഷ​റ​ർ ഹ​രീ​ഷ് റാം, ​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ കു​റ്റൂ​ർ, നി​രൂ​പ​ക​ൻ കൃ​ഷ്ണ​കു​മാ​ർ കാ​ര​യ്ക്കാ​ട്, ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ ര​മേ​ശ്‌ അ​ങ്ങാ​ടി​ക്ക​ൽ, അ​ഭി​നാ​ഷ് തു​ണ്ടു മ​ണ്ണി​ൽ, പി.​ആ​ർ. പ്ര​സാ​ദ്, പ്ര​വീ​ൺ സ​ഹി​തം, ബി​ജു മ​ണി​യാ​റ്റ്, കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Book discussion award ceremony

Recent News

Corehub Up