x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കാ​ൻ​സ​ർ വി​മു​ക്ത പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

വെബ് ഡെസ്ക്
Published: October 28, 2026 06:33 AM IST | Updated: October 28, 2026 06:33 AM IST

കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ.

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ സ​ഹ​ര​ണ​ത്തോ​ടെ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് കാ​ൻ​സ​ർ രോ​ഗ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യു​മാ​യി ക​ൺ​വെ​ൻ​ഷ​ൻ ന​ട​ന്നു. കു​ണ്ടു​കാ​ടു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്യൂണി​റ്റി ഹാ​ളി​ലാ​യി​രു​ന്നു സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ർ​ഡു​ക​ളി​ൽ നി​ന്നും സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മാ​യി നിരവധി പേർ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ ത​ന്നെ ക​ണ്ണൂ​ർ ക​ണ്ണ​പ്പു​രം പ​ഞ്ചാ​യ​ത്തി​നു പി​ന്നാ​ലെ കാ​ൻ​സ​ർ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്നോ​ട്ട് വ​രു​ന്ന​ത് കി​ഴ​ക്ക​ഞ്ചേ​രി​യാ​കും. വി​ക​സ​നം എ​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ നി​ന്നു തു​ട​ങ്ങ​ണ​മെ​ന്ന വ​ലി​യ കാ​ഴ്ച​പ്പാ​ടോ​ടു കൂ​ടി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പൂ​ർ​വി​ക​രി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ജീ​വി​ത ശൈ​ലി​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള മാ​റ്റ​ങ്ങ​ളാ​ണ് കാ​ൻ​സ​ർ പോ​ലെ​യു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കാ​ൻ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ക​ൺ​വെൻ​ഷ​നി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​രി​ലൊ​രാ​ളാ​യി​രു​ന്ന ത​ല​ശേ​രി മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ. ​ഫി​ൻ​സ് എം.​ഫി​ലി​പ്പ് പ​റ​ഞ്ഞു. വ്യാ​യാ​മ കു​റ​വ്, ഭ​ക്ഷ​ണ​ത്തി​ൽ ബീ​ഫ് പോ​ലെ​യു​ള്ള ചു​വ​ന്ന മാം​സ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ന്ന​തും ഒ​രു​ത​വ​ണ ഉ​പ​യോ​ഗി​ച്ച എ​ണ്ണ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​ഷാം​ശം ക​ല​ർ​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ ഉ​പ​യോ​ഗം, ഫാ​സ്റ്റ് ഫു​ഡ് സം​സ്കാ​രം, മ​ദ്യ​പാ​നം, പു​ക​വ​ലി, മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട് രോ​ഗം പി​ടി​പെ​ടാ​ൻ. മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ​ത്തു​ന്ന പു​രു​ഷ രോ​ഗി​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്കും ശ്വാ​സ​കോ​ശാ​ർ​ബു​ദം, വാ​യി​ലെ കാ​ൻ​സ​ർ, ആ​മാ​ശ​യ കാ​ൻ​സ​ർ എ​ന്നി​വ​യാ​ണ്.

എ​ന്നാ​ൽ സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വും ഗ​ർ​ഭാ​ശ​യ കാ​ൻ​സ​റു​മാ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​തെ​ന്ന് കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ ഡോ.​എ.​പി. ന​തു പ​റ​ഞ്ഞു. ശു​ദ്ധ​മാ​യ പ​ച്ച​ക്ക​റി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ഷ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ൽ, നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സൗ​ജ​ന്യ പ​രി​ശോ​ധ​ന, രോ​ഗി​ക​ളാ​കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ, കാ​ൻ​സ​ർ തു​ട​ക്ക​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ അ​ങ്ങ​നെ സ​മ​ഗ്ര കാ​ൻ​സ​ർ നി​യ​ന്ത്ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ​ഞ്ചാ​യ​ത്ത് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​ഞ്ചാ​യ​ത്ത് ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​വും ന​ട​ന്നു.​മു​ൻ എം​എ​ൽ​എ സി.​കെ. രാ​ജേ​ന്ദ്ര​ൻ ബോ​ധ​വ​ത്ക​ര​ണ ക​ൺ​വെൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. ക​ലാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നീ​തു പ​ദ്ധ​തിവി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 180 ൽ ​കൂ​ടു​ത​ൽ പേ​ർ കാ​ൻ​സ​ർ രോ​ഗി​ക​ളാ​യി ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. മ​റ്റു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു​മാ​യി ചി​കി​ത്സ ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. കി​ഡ്നി രോ​ഗി​ക​ളു​ടെ എ​ണ്ണ​വും പ​ഞ്ചാ​യ​ത്തിൽ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ്.

Tags :

Recent News

Corehub Up