ചിറ്റൂർ ഉപജില്ലാ കലോത്സവം അഡ്വ. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: ജിഎച്ച്എസ്എസിൽ ആരംഭിച്ച ഉപജില്ലാ കലോത്സവം അഡ്വ. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ആർ. ബാബു അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ എസ്. ബിന്ദു സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടർ കെ. സുധീർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ വൈസ് ചെയർപേഴസൺ ബി. കൃഷ്ണലീല, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം. ശശികുമാർ, കെ.എ. ഷീബ, വാർഡ് കൗൺസിലർ സുധ പ്രസംഗിച്ചു. 13ന് വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു മുഖ്യാതിഥിയായിരിക്കും.
Tags : Chittoor Sub-district Arts Festival Nattuvishesham DistrictNews