x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 25, 2026 11:58 PM IST | Updated: September 25, 2026 11:58 PM IST

മ​ണി​മ​ല​യാ​റി​നു കു​റു​കെ പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍.

മ​ല്ല​പ്പ​ള്ളി: കീ​ഴ്‌​വാ​യ്പൂ​ര്, പ​രി​യാ​രം ക​ര​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് മ​ണി​മ​ല​യാ​റി​നു കു​റു​കെ നി​ര്‍​മി​ക്കു​ന്ന പാ​റ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​റു മാ​സ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ടീ​ലും ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു പ്ര​വൃ​ത്തി​യും ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്ത് വി​ളി​ച്ചു​ചേ​ര്‍​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. നാ​ലു സ്പാ​നു​ക​ളു​ള്ള പാ​ല​ത്തി​ന് 11.78 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​സ​ഭ മു​ന്‍ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. പി. ​ജെ. കു​ര്യ​ന്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ, റെ​ജി തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജി. സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​സ​തീ​ഷ് ബാ​ബു, കു​ഞ്ഞു​കോ​ശി പോ​ള്‍, കോ​ശി പി. ​സ​ക്ക​റി​യ, സി​ന്ധു സു​ഭാ​ഷ്, ജോ​ണ്‍​സ​ണ്‍ കു​ര്യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കൃ​ഷ്ണ​ന്‍​കു​ട്ടി മു​ള്ള​ന്‍​കു​ഴി, എ.​ഡി. ജോ​ണ്‍, സി.​പി. മാ​ത്യു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ത പി. ​മാ​ത്യു, അ​നു എ​ബി വ​ര്‍​ഗീ​സ്, ജീ​ന. കെ. ​ചാ​ക്കോ, ഷൈ​നി ഫി​ലി​പ്പ്, സ​ന്തോ​ഷ് ചാ​മ​ക്കാ​ല​യി​ല്‍, മ​ധു ചെ​മ്പു​കു​ഴി, സാം ​പ​ട്ടേ​രി​ല്‍, ത​മ്പി കോ​ട്ട​ച്ചേ​രി​ല്‍, റെ​ജി പ​മ്പ​ഴ, സ​ജി തേ​വ​രോ​ട്ട്, ബാ​ബു താ​ന്നി​ക്കു​ളം, സ​ജി തോ​ട്ട​ത്തി​മ​ല​യി​ല്‍, ജേ​ക്ക​ബ് ച​ക്കാ​നി​ക്ക​ല്‍, ഫി​ലി​പ്പ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Construction work

Recent News

Corehub Up