x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി​യും സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടും; ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: September 18, 2026 01:44 AM IST | Updated: September 18, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: ദീ​പ്തി​ഗി​രി ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ വ്യാ​പ​ക അ​ഴി​മ​തി​യും സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്ന​താ​യി ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​താ​യി ദീ​പ്തി​ഗി​രി ക്ഷീ​ര ക​ർ​ഷ​ക കൂ​ട്ടാ​യ്മ.

സം​ഘ​ത്തെ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ട ഭ​ര​ണ​സ​മി​തി​ക്കും മു​ൻ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രേ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. 2021-2022 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് പ്ര​കാ​രം 73.24 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​ത്തി​ലാ​ണ് സം​ഘ​മെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ടം നി​ർ​മി​ച്ച​തി​ൽ 39.01 ല​ക്ഷ​വും പു​തി​യ വാ​ൻ വാ​ങ്ങി​യ​തി​ന്‍റെ സ​ബ്സി​ഡി ന​ഷ്ട​മാ​യി 5.77 ല​ക്ഷ​വും പാ​ലി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​രു​ത്തി ക​ർ​ഷ​ക​ർ​ക്ക് 4.85 ല​ക്ഷ​വും ഭ​ര​ണ സ​മി​തി ന​ഷ്ട​മു​ണ്ടാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ്ര​സി​ഡ​ന്‍റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ചേ​ർ​ത്ത് 200 വ്യാ​ജ അം​ഗ​ങ്ങ​ളെ ഉ​ണ്ടാ​ക്കി​യ​താ​യും ക​ർ​ഷ​ക കൂ​ട്ടാ​യ്മ ആ​രോ​പി​ച്ചു.

973 അം​ഗ​ങ്ങ​ളി​ൽ 160 പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ പാ​ല​ള​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യ്ക്ക് വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ലു​ടെ ല​ഭി​ച്ചു. മു​ന്പ് "എ ​ക്ലാ​സ്’ ആ​യി​രു​ന്ന സം​ഘം നി​ല​വി​ൽ "സി ​ക്ലാ​സ്’ ആ​യി ത​രം​താ​ഴ്ത്തി ക​ർ​ഷ​ക​രു​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദീ​പ്തി​ഗി​രി ക​ർ​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​സി. പൗ​ലോ​സ്, എം.​കെ. ജോ​ർ​ജ്, പു​ന്ന​ക്കോ​ന്പി​ൽ ഏ​ബ്ര​ഹാം, സ​ത്യ​ൻ കു​ള​ത്തു​വ​യ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham Dairy farmers' audit report

Recent News

Corehub Up