ഡെങ്കിപ്പനി ബോധവത്കരണം എസ് അനില്‍ ഉദ്ഘാടനം ചെയ്യുന്നു.
തേവലക്കര: ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തേവലക്കര പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവത്കരണം പഞ്ചായത്ത് പ്രസിഡന്റ് ് അനില്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാലയ്ക്കല്‍ ഗോപന് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി.എസ്. സ്മിത, പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ കുട്ടി സെബാസ്റ്റ്യന്‍ ആന്റണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാനവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ് അജിത. ജെപിഎച്ച് വോളണ്ടിയേഴ്സ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭവനസന്ദര്‍ശനം നടത്തി. ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്കി. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി കൊതുകിന്റെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തി.
ഉപേക്ഷിച്ച പാത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ടയറുകള്‍ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും വീടും പരിസരവും ശുചിയായി സൂക്ഷിക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്കി.