കോട്ടയം: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ദീപികയും കോട്ടയം സിറില്‍സ് ജ്വല്ലറിയും ചേര്‍ന്ന് നടത്തുന്ന പ്രവചന മത്സരത്തില്‍ ദീപിക ഐക്കണ്‍സ് ഓഫ് സക്സസിന്റെ പ്രകാശന ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ പങ്കാളിയായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, മുന്‍ മന്ത്രി വി.എന്‍. വാസവന്, നാട്ടകം സുരേഷ് എംഎല്‍എ, റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, ഓയില്‍ പാം ഇന്ത്യ മുന്‍ ചെയര്മാന് വി.ബി. ബിനു, പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് എന്നിവര്‍ കൂപ്പണുകള്‍ പൂരിപ്പിച്ച് ബോക്സില്‍ നിക്ഷേപിച്ചു.
ദീപിക യുണീക് എനര്‍ജിയുമായി ചേര്‍ന്ന് നടത്തുന്ന റീല്‍സ് മത്സരത്തിന്റെ പ്രമോഷനിലും വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. ദീപിക ചീഫ് കോ ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്) ഫാ. രഞ്ജിത്ത് ആലുങ്കല്‍, ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍ ) ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ആന്‍ഡ് പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.
Tags : nattu vishesham Eminent personalities participate