x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​വി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

വെബ് ഡെസ്ക്
Published: October 30, 2026 02:17 AM IST | Updated: October 30, 2026 02:17 AM IST

മാ​വി​നു മു​ക​ളി​ൽ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി മ​നോ​ജി​നെ അ​ഗ്നി​ര​ക്ഷാ​സേ​നാംഗങ്ങൾ താ​ഴെ​യി​റ​ക്കു​ന്നു.

ക​ണ്ണൂ​ർ: മാവിൽ​ ക​യ​റി ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട് മ​ര​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ ക​ണ്ണൂ​ർ മ​ര​ക്കാ​ർ​ക്ക​ണ്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. മാ​വി​ൽ ക​യ​റി​യ മ​നോ​ജ് (45) മാ​ങ്ങ പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണ​മ​നു​ഭ​വ​പ്പെ​ട്ട് മ​ര​ത്തി​ല്‍ കു​ടു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. താ​ഴെ​യു​ണ്ടാ​യി​രു​ന്ന​വ​ർ മ​ര​ക്കൊ​മ്പി​ൽ പി​ടി​ച്ചി​രി​ക്കാ​ൻ പ​റ​ഞ്ഞ ശേ​ഷം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ്‌​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജോ​യി, സീ​നി​യ​ർ ഫ​യ​ർ റെ​സ്ക്യൂ ഓ​ഫി​സ​ർ ശ്രീ​കാ​ന്ത്, പ​വി​ത്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ പി.​വി. മ​ഗേ​ഷ്, കെ. ​ര​ഞ്ജു എ​ന്നി​വ​ർ മാ​വി​ന് മു​ക​ളി​ൽ ക​യ​റി റോ​പ്പ് റെ​സ്ക്യൂ ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​നോ​ജി​നെ താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ വി​ജോ​യ് പ​ത്രോ​സ്, അ​നീ​ഷ് കു​മാ​ർ, പ്രി​മോ​ഷ്, അ​തു​ൽ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.

Tags :

Recent News

Corehub Up