x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ക്ക​യം ബൈ​പാ​സി​ന്‍റെ ന​ട​പ്പാ​ത​യി​ൽ കാ​ട് ക​യ​റു​ന്നു


Published: February 16, 2026 09:58 PM IST | Updated: February 16, 2026 09:58 PM IST

മു​ണ്ട​ക്ക​യം ബൈ​പാ​സി​ന്‍റെ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് പു​ല്ലും കാ​ടു​പ​ട​ല​ങ്ങ​ളും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്നു.

മു​ണ്ട​ക്ക​യം: മ​ണി​മ​ല​യാ​റി​ന്‍റെ തീ​ര​ത്തു​കൂ​ടി​യു​ള്ള മു​ണ്ട​ക്ക​യം ബൈ​പാ​സി​ന്‍റെ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് പു​ല്ലും കാ​ടു​പ​ട​ല​ങ്ങ​ളും ക​യ​റി​ക്കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും നി​ര​വ​ധി ആ​ളു​ക​ളാ​ണ് വ്യാ​യാ​മ​ത്തി​നും വി​നോ​ദ​ത്തി​നു​മാ​യി മു​ണ്ട​ക്ക​യം ബൈ​പാ​സി​ലെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് പ​ല സ്ഥ​ല​ത്തും പു​ല്ല് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നുണ്ട്.

വേ​ന​ൽ രൂ​ക്ഷ​മാ​യി ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം നാ​ടാ​കെ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ന​ട​പ്പാ​ത​യോ​ടു​ചേ​ർ​ന്ന് കാ​ടു​പ​ട​ല​ങ്ങ​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​മ്പോ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​ല കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പ​ങ്കു​വ​യ്ക്കു​ന്ന​ത്.

ബൈ​പാ​സി​ൽ മു​ണ്ട​ക്ക​യം കോ​സ്‌‌​വേ ക​വ​ല മു​ത​ൽ ചാ​ച്ചി​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള ചെ​റു​പാ​ലം വ​രെ​യാ​ണ് ന​ട​പ്പാ​ത​യു​ടെ ഓ​ര​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പു​ല്ല് വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. ബൈ​പാ​സി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന പു​ല്ലും കാ​ടു​പ​ട​ല​ങ്ങ​ളും നീ​ക്കം ചെ​യ്ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Mundakayam bypass nattuvishesham local news

Recent News

Corehub Up