സ്കൂളുകളിലെ ഫലവൃക്ഷത്തോട്ടത്തിനുള്ള തൈകൾ മാത്യൂസ് പെരുമനങ്ങാട്ട് വിതരണം ചെയ്യുന്നു.
എലിക്കുളം: സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി എലിക്കുളം പഞ്ചായത്തിലെ സ്കൂളുകളിൽ ഫലവൃക്ഷത്തോട്ടം ഒരുക്കും. ഇതിനായി 11 ഇനം തൈകൾ എലിക്കുളം കൃഷിഭവനിൽനിന്ന് സ്കൂൾ അധികൃതർക്ക് കൈമാറി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശ്രീജ സരീഷ് അധ്യക്ഷത വഹിച്ചു.
കൃഷിഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ ആൻസി ജയിംസ് ജീരകത്തിൽ, സൂര്യാമോൾ, വി.ഐ. അബ്ദുൾകരീം എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Fruit tree gardens schools distributed