x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രു​തോം വ​ന​ത്തി​ൽ വീ​ണ്ടും ത​ക​ർ​ന്ന് മ​ല​യോ​ര ഹൈ​വേ

വെബ് ഡെസ്ക്
Published: October 28, 2026 05:59 AM IST | Updated: October 28, 2026 05:59 AM IST

മ​രു​തോം വ​ന​മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ.

വെ​ള്ള​രി​ക്കു​ണ്ട്: മ​രു​തോം വ​ന​മേ​ഖ​ല​യി​ൽ മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ബാ​ക്കി​യു​ള്ള ഭാ​ഗം ഒ​രു മ​ഴ​ക്കാ​ലം കൂ​ടി ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടും ത​ക​ർ​ന്നു. നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന കു​ഴി​ക​ളു​ടെ ആ​ഴം​കൂ​ടി അ​വ​യി​ലെ​ല്ലാം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ​ഴ​യ റോ​ഡി​ന്‍റെ അ​വ​ശേ​ഷി​ച്ച മെ​റ്റ​ലു​ക​ളും പ​ര​ക്കേ ഇ​ള​കി​യി​ട്ടു​ണ്ട്. മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച നി​ല​വാ​ര​മു​ള്ള റോ​ഡ് ക​ണ്ട് മ​ല​യോ​ര​ഹൈ​വേ​യി​ലൂ​ടെ വ​രു​ന്ന ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ ഇ​വി​ടെ​യെ​ത്തു​മ്പോ​ൾ ആ​കെ പെ​ട്ടു​പോ​വു​ക​യാ​ണ്. ത​ക​ർ​ന്ന റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി.

ഈ ​ഭാ​ഗ​ത്തെ മ​ല​യോ​ര​ഹൈ​വേ​യു​ടെ വി​ക​സ​ന​ത്തി​ന് വ​നം​വ​കു​പ്പി​ൽ നി​ന്ന് ഭൂ​മി വി​ട്ടു​കി​ട്ടി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​പ്പോ​ഴേ​ക്കും ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. ക​രാ​റി​നു നി​ശ്ച​യി​ച്ച കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് അ​വ​ർ പി​ന്മാ​റി​യ​ത്.

ഒ​ടു​വി​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് മ​രു​തോം, കാ​റ്റാം​ക​വ​ല ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യോ​ര​ഹൈ​വേ നി​ർ​മാ​ണ​ത്തി​ന് പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. അ​തി​ൽ കി​ഫ്ബി അ​ധി​കൃ​ത​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം എ​സ്റ്റി​മേ​റ്റ് തു​ക പ​ര​മാ​വ​ധി കു​റ​യ്ക്കാ​നാ​യി പാ​ർ​ശ്വ​ഭി​ത്തി ഒ​ഴി​വാ​ക്കി​യ​തും ക​ലു​ങ്കു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​തു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ശ്ന​മാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​യ​ർ​ന്നു. എ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് ഏ​താ​നും ദി​വ​സം മു​മ്പ് കി​ഫ്ബി 30.79 കോ​ടി​യു​ടെ പ​ദ്ധ​തി അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന​തി​നു​ശേ​ഷം കി​ഫ്ബി പ​ദ്ധ​തി​ക​ളെ​ല്ലാം പു​നഃ​പ​രി​ശോ​ധ​ന​യ്ക്കു വ​ച്ച​തോ​ടെ ഈ ​എ​സ്റ്റി​മേ​റ്റി​ന്‍റെ കാ​ര്യ​വും സം​ശ​യ​ത്തി​ലാ​യി. പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് എ​സ്റ്റി​മേ​റ്റ് പു​തു​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ൻ ടെ​ൻ​ഡ​ർ വി​ളി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. മ​ല​യോ​ര​ത്തെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​ആ​വ​ശ്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ങ്ങ​നെ​യാ​യാ​ലും അ​ടു​ത്ത മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മ​ല​യോ​ര​ഹൈ​വേ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags :

Recent News

Corehub Up