ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി.
കൊച്ചി: കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സുവര്‍ണ ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കിന്റെ ഉദ്ഘാടനം 30നു നടക്കും. ഉച്ചയ്ക്കു 12നു മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍സ് സൊസൈറ്റി പ്രസിഡന്റ് എം.ഒ. ജോണ്‍ അധ്യക്ഷത വഹിക്കും. കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് 1971 സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കൊച്ചിന് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
മികച്ച ഹൃദയ ചികിത്സ നൽകുന്ന ആശുപത്രിക്കു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കു പകരം കീഹോള്‍ സര്‍ജറി നടത്തിയതിന്റെയും ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ ഘടിപ്പിച്ചതിന്റെയും ഖ്യാതിയുണ്ടെന്നു സൊസൈറ്റി സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞ ചെലവിൽ കാന്‍സര്‍ ചികിത്സ, സര്‍ജറികള്‍, ഡയാലിസിസുകള്‍ എന്നിവയും ഇന്ദിരാഗാന്ധി ആശുപത്രിയുടെ പ്രത്യേകതകളാണെന്നും അവർ പറഞ്ഞു.
Tags :