കണ്ണമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 340 പോയിന്റുകൾ നേടി എഫ്സി കണ്ണമ്പ്ര ഓവറോൾ ചാമ്പ്യന്മാരായി.
സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫികളുടെ വിതരണവും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. കണ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വിജയകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. അബ്ദുൾ ഷുക്കൂർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.സി. ചന്ദ്രബോസ്, കെ. പ്രസന്നകുമാരി, എ. ഉഷാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി നാരായണമൂർത്തി, ജൂനിയർ സൂപ്രണ്ട് ഹരേഷ് പ്രസംഗിച്ചു.
Tags : Keralolsavam Nattuvishesham DistrictNews