സംസ്ഥാന സർക്കാരിന്റെ തൂഫാൻ ലഹരിവിരുദ്ധ ഹ്രസ്വചിത്രമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മറ്റത്തൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കൊടകര ലയണ
മറ്റത്തൂർ: സംസ്ഥാന സർക്കാർ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച തൂഫാൻ - ലഹരിക്കെതിരേ പോരാട്ടം ഹ്രസ്വചിത്രമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മറ്റത്തൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കൊടകര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഒന്നാംസമ്മാനം ലഭിച്ച കാറ്റും വെളിച്ചവും എന്ന ഹ്രസ്വചിത്രത്തിനു മികച്ച തിരക്കഥാകൃത്തിനും മികച്ച അധ്യാപക കോഡിനേറ്റർക്കുമുള്ള പുരസ്കാരങ്ങൾകൂടി ലഭിച്ചിരുന്നു.
ലയണ്‍സ് മുൻ മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് വളപ്പില പുരസ്കാരസമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊടകര ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് മാഞ്ഞൂരാൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയ്മോൻ ജോസഫ്, കോർപറേറ്റ് മാനേജർ വി.എച്ച്. മായ, ജില്ലാ ഭാരവാഹികളായ ഇ.കെ. ഫ്രാൻസിസ്, ജോഷി നെടുന്പക്കാരൻ, എൻ. സത്യൻ എന്നിവർ പ്രസംഗിച്ചു. ലയണ്‍ ലീഡർമാരായ സിപ്സണ് തോമസ്, കെ.വി. ബിജു, എം.ഒ. ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Sreekrishna School nattuvishesham district news deepika news Lions Club Honors Sreekrishna School