മണര്‍കാട്: സെന്റ് മേരീസ് ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ ഒപിഡി ബ്ലോക്കിന്റെ കൂദാശ നടത്തി. യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത കൂദാശയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജെസി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേല്‍, ആശുപത്രി മാനേജര്‍ ഫാ. ഗീവര്‍ഗീസ് നടുമുറിയിൽ, ആശുപത്രി സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം, മണര്‍കാട് പള്ളി സഹവികാരിമാരായ ഫാ. കെ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തില്‍, ഫാ. കുര്യന് മാത്യു വടക്കേപറമ്പില്‍, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിയില്‍ എന്നിവര്‍ പങ്കെടുത്തു.