x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ കേ​സ്: റി​മാ​ന്‍​ഡി​ലാ​യ പ്ര​തി​യു​ടെ‍ ഷോ​പ്പു​ക​ളി​ല്‍ പൊ​ലി​സ് പ​രി​ശോ​ധ​ന നടത്തി

വെബ്ഡെസ്ക്
Published: November 7, 2026 12:50 AM IST | Updated: November 7, 2026 12:50 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: എം​ഡി​എം​എ കേ​സി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം തൃ​ക്കൊ​ടി​ത്താ​നം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍​ഡി​ലാ​യ പൊ​ട്ട​ശേ​രി ജോ​ഷ്‌​ന മ​ന്‍​സി​ലി​ല്‍ ജെ​സിം ജ​ലാ​ല്‍ (35)ന്‍റെ മു​നി​സി​പ്പ​ല്‍ ആ​ര്‍​ക്കേ​ഡി​ലു​ള്ള മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളി​ലും ജൗ​ളി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലും പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും രാ​സ​ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത ഇ​യാ​ളു​ടെ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ജെ​സിം ഉ​പ​യോ​ഗി​ച്ചു​വ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്.​അ​ഷാ​ദി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എം.​ജെ.​അ​രു​ണി​ന്‍റെ നേ​ത​തൃ​ത്വ​ത്തി​ലാ​ണ്.​ജെ​സി​മി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പൊ​ലി​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ആ​ര്‍​ക്കേ​ഡി​ല്‍ ജ​സിമി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ഞ്ച് മൊ​ബൈ​ല്‍ ഷോ​പ്പു​ക​ളും ഒ​രു ജൗ​ളി വ്യാ​പാ​ര സ്ഥാ​പ​ന​വും പൊ​ലി​സ് പൂ​ട്ടി സീ​ല്‍ ചെ​യ്ത് താ​ക്കോ​ല്‍ കോ​ട​തിയി​ലി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : accused Nattuvishesham DistrictNews DeepikaNews

Recent News

Corehub Up