കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സംഘടിപ്പിച്ച വിശുദ്ധ മദര്‍ തെരേസ ജന്മദിനാചരണ സമ്മേളനം സെന്റ് വിന്‍സെന്റ് പുവര്‍ ഹോമില്‍ വിനു ജോബ് എംഎല്‍എ ഉ
ചങ്ങനാശേരി: ജീവിച്ചിരിക്കുമ്പോള്‍ സമൂഹത്തില്‍ കാര്യണ്യത്തിന്റെ വെളിച്ചമായി പ്രശോഭിച്ച വിശുദ്ധ മദര്‍ തെരേസ മനുഷ്യ ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്ന വിശുദ്ധയാണെന്ന് വിനു ജോബ് എംഎല്‍എ. കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി സെന്റ് വിന്‍സെന്റ് പുവര്‍ ഹോമില്‍ സംഘടിപ്പിച്ച വിശുദ്ധ മദര്‍ തെരേസായുടെ 116-ാം ജന്മദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത സെക്രട്ടറി സൈബി അക്കര അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കല്‍, ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ഷാജി മരങ്ങാട്ട്, ബേബിച്ചന് പുത്തന്‍പറമ്പില്‍, ലാലി ഇളപ്പുങ്കല്‍, കെ.ജെ. ജയിംസ്, ജോഷി കൊല്ലാപുരം, സിസ്റ്റര്‍ ആന്‍സി എഫ്സിസി, സിസ്റ്റര്‍ അൽഫോന്‍സാ എഫ്സിസി, ജെമിനി സുരേഷ്, ലിസി ജോസ് പവ്വക്കര എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Commemoration