കേരളത്തിലെ ഏറ്റവും നല്ല കോളജിനുള്ള വെട്രൻസ് ഇന്ത്യ പ്രൈഡ് ഓഫ് നേഷൻ അവാർഡ് 2025 നാക് ചെയർമാൻ പ്രഫ.ഡോ. അനിൽ സഹസ്രബുധയിൽനിന്നും യുവക്ഷേത്ര കോളജ് വൈസ് പ്രിൻ
മുണ്ടൂർ: പാഠ്യപദ്ധതിക്കു പുറമെ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും ദേശനിർമിതിയുടെയും പ്രാധാന്യം നൽകുന്ന കേരളത്തിലെ ഏറ്റവും നല്ല കോളജിനുള്ള വെട്രൻസ് ഇന്ത്യ പ്രൈഡ് ഓഫ് നേഷൻ അവാർഡ് 2025 എന്ന ദേശീയ അംഗീകാരം യുവക്ഷേത്ര കോളജ് നേടി.
എഐസിടിഇ, എൻബിഎ, എഐയു, ഇപിഎസ്ഐ എന്നിവയുടെ ആഭിമുഖ്യത്തിൽ ആയിരത്തിലധികം ഹയർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസും ഉൾപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാനതലത്തിൽ കേരളത്തിലെ മികച്ച കോളജിനുള്ള അവാർഡ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി സഞ്ജയ് സേത് വിശിഷ്ടാതിഥിയായ ചടങ്ങിൽ നാക് ചെയർമാൻ പ്രഫ.ഡോ. അനിൽ സഹസ്രബുധയിൽ നിന്നും യുവക്ഷേത്ര കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. ജോസഫ് ഓലിക്കൽകൂനൽ അംഗീകാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി. ദേശീയത, ദേശസ്നേഹം, രാഷ്ട്ര നിർമാണം, യുവജനങ്ങളുടെ സമഗ്രവളർച്ച എന്നീ മേഖലയിലൂടെ രാജ്യത്തിന് നൽകുന്ന സംഭാവനകളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നൽകിയത്.
Tags : Yuvakshetra College nattuvisesham local news