ദേശീയ സെമിനാര്‍ മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അനസ്തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇംപാക്റ്റ് -2026 ദേശീയ സെമിനാര്‍ നടന്നു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്തെ നൂതന പ്രവര്‍ത്തനങ്ങളും ചികിത്സകളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പരിപാടി ഈ മേഖലയിലുള്ളവര്‍ക്ക് ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു തെക്കേല്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു, ഐഎസ്എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ബിനില്‍ ഐസക് മാത്യു, അനസ്തേഷ്യോളജി വിഭാഗം മേധാവിയും ഇംപാക്റ്റ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ ഡോ. മഞ്ജിത്ത് ജോര്‍ജ്, ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്സണ്‍ ഡോ. എബി ജോണ്‍, സെക്രട്ടറി ഡോ. അനു ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.
Tags : National Seminar NattuVishasham DistrictNews