x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി​ജി​യു​ടെ നീ​ലേ​ശ്വ​രം സ​ന്ദ​ര്‍​ശ​ന​ത്തി​ന് ചി​ത്രാ​വി​ഷ്‌​കാ​രം ന​ട​ത്തി ജ​ന​കീ​യ കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: October 28, 2026 06:01 AM IST | Updated: October 28, 2026 06:01 AM IST

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ നീ​ലേ​ശ്വ​രം സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്രം ആ​ര്‍​ട്ടി​സ്റ്റ് പ്ര​ഭ​ന്‍ നീ​ലേ​ശ്വ​രം വ​ര​യ്ക്കു​ന്നു.

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ ജ​ന​സ​ഞ്ച​യ​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി ട്രെ​യി​നി​ല്‍ നി​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ച​തി​ന്‍റെ നൂ​റാം​വ​ര്‍​ഷ​ത്തി​ല്‍ നീ​ലേ​ശ്വ​രം റെ​യി​ല്‍​വേ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ​യും നീ​ലേ​ശ്വ​രം രാ​ജാ​സ് സ്‌​കൂ​ള്‍ എ​ന്‍​സി​സി യൂ​ണി​റ്റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചി​ത്രാ​വി​ഷ്‌​കാ​രം ന​ട​ത്തി. 1927ല്‍ ​ഗാ​ന്ധി​ജി ട്രെ​യി​നി​ല്‍ നി​ന്ന് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ത​ടി​ച്ചു​കൂ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​ന്‍റെ ഡ​യ​റി​യി​ല്‍ സ​ന്ദേ​ശം എ​ഴു​തി ന​ല്‍​കു​ന്ന ചി​ത്ര​മാ​ണ് ചി​ത്ര​കാ​ര​ന്‍ പ്ര​ഭ​ന്‍ നീ​ലേ​ശ്വ​രം വ​ര​ച്ച​ത്.

ഗാ​ന്ധി​ജി​യെ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ടെ അ​ന്ന​ത്തെ മു​ഖ്യാ​ധ്യാ​പ​ക​നാ​യി​രു​ന്ന രാ​മ​കൃ​ഷ്ണ​റാ​വു, സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളാ​യ എ.​സി. ക​ണ്ണ​ന്‍ നാ​യ​ര്‍, വി​ദ്വാ​ന്‍ പി. ​കേ​ളു​നാ​യ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ദ്ദേ​ഹം എ​ഴു​തി ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ച കാ​ര്യം ഗാ​ന്ധി​ജി പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. സ്വാ​ത​ന്ത്ര്യ​സ​മ​ര​ജ്വാ​ല കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കെ​യ​റ്റ​ത്ത് ജ്വ​ലി​പ്പി​ച്ച ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ​ത്തി​ന് വേ​ദി​യാ​യ​ത് ഇ​ന്നു നീ​ലേ​ശ്വ​ര​ത്ത് സ്റ്റോ​പ്പി​ല്ലാ​ത്ത ചെ​ന്നൈ മെ​യി​ല്‍ സൂ​പ്പ​ര്‍​ഫാ​സ്റ്റ് ട്രെ​യി​നാ​ണ്. ഗാ​ന്ധി​ജി സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ കു​റി​പ്പ് രാ​ജാ​സ് സ്‌​കൂ​ള്‍ ഓ​ഫി​സി​ല്‍ ഒ​രു അ​മൂ​ല്യ​നി​ധി​യാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മ​ദ്രാ​സി​ല്‍ നി​ന്നു മം​ഗ​ലാ​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഗാ​ന്ധി​ജി​യെ കാ​ണാ​നും സം​വ​ദി​ക്കാ​നും നീ​ലേ​ശ്വ​ര​ത്തെ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ള്‍​ക്ക് സാ​ധ്യ​മാ​യ​ത്. ഇ​ന്നു കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യാ​യി മാ​റി​യ സൗ​ത്ത് കാ​ന​റ ജി​ല്ല​യു​ടെ ഭാ​ഗ​ങ്ങ​ളി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത് 1927ല്‍ ​ഗാ​ന്ധി​ജി നീ​ലേ​ശ്വ​ര​ത്തെ ജ​ന​ങ്ങ​ളോ​ട് ന​ട​ത്തി​യ പ്ര​സം​ഗ​ത്തോ​ടെ​യാ​ണ്. ട്രെ​യി​ന്‍ നീ​ലേ​ശ്വ​ര​ത്ത് നി​ര്‍​ത്തി​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ തി​ങ്ങി​നി​റ​ഞ്ഞ​തി​നാ​ല്‍ മ​ദ്രാ​സ്-​മം​ഗ​ലാ​പു​രം മെ​യി​ലി​ല്‍ നി​ന്നാ​ണ് ഗാ​ന്ധി​ജി സം​സാ​രി​ച്ച​ത്.

ഗാ​ന്ധി​ജി​യു​ടെ കൈ​പ്പ​ട​യി​ല്‍ എ​ഴു​തി​യ സ​ന്ദേ​ശം ച​രി​ത്ര​രേ​ഖ​യാ​യി ഉ​ണ്ടെ​ങ്കി​ലും സ്വാ​ത​ന്ത്ര്യ സ​മ​ര​ജ്വാ​ല കേ​ര​ള​ത്തി​ന്‍റെ വ​ട​ക്കെ​യ​റ്റ​ത്ത് ജ്വ​ലി​പ്പി​ച്ച ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഫോ​ട്ടോ ല​ഭ്യ​മ​ല്ല. സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ ഓ​ര്‍​മ​ക്കു​റി​പ്പു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്ര​ഭ​ന്‍ നീ​ലേ​ശ്വ​രം ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ചി​ത്രാ​വി​ഷ്‌​കാ​രം ന​ട​ത്തി​യ​ത്. കാ​ന്‍​വാ​സ് ബോ​ര്‍​ഡി​ല്‍ വ​ര​ച്ച ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ര്‍​ശ​ന ചി​ത്രം സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍​ക്ക് സ​മ്മാ​നി​ച്ചു

ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഡോ. ​ന​ന്ദ​കു​മാ​ര്‍ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​നോ​ദ് പൈ​നി, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ര​ത്‌​ന​മ​ണി, മു​ഖ്യാ​ധ്യാ​പി​ക ക​ല ശ്രീ​ധ​ര്‍, എ​ന്‍​സി​സി ഓ​ഫി​സ​ര്‍ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി​നോ​ദ് അ​ര​മ​ന, ഗോ​പി​നാ​ഥ​ന്‍ മു​തി​ര​ക്കാ​ല്‍, എ.​വി. പ​ദ്മ​നാ​ഭ​ന്‍, അ​ശോ​ക്‌​രാ​ജ് വെ​ള്ളി​ക്കോ​ത്ത്, സെ​ക്ര​ട്ട​റി കെ.​വി. സു​നി​ല്‍​രാ​ജ്, കെ.​വി. പ്രി​യേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up