x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം വീ​ണു​ വൈദ്യുതിബന്ധം തകരാറിലായി; പുനഃസ്ഥാപിക്കാൻ വൈകിയതിൽ പ്രതിഷേധം

വെബ് ഡെസ്ക്
Published: September 23, 2026 12:44 AM IST | Updated: September 23, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

കു​​ട​​യം​​പ​​ടി: കു​ട​യം​പ​ടി​യി​ൽ മ​​രം​വീ​ണ് വൈ​​ദ്യു​​തി ലൈ​​ൻ പൊ​​ട്ടി​. വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ​എ​​സ്ഇ​ബി ജീ​​വ​​ന​​ക്കാ​​ർ വൈ​കി​യ​തി​ൽ പ്ര​തി​ഷേ​ധം. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​ടെ​​യാ​​ണ് കു​​ട​​യം​​പ​​ടി മോ​​ർ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​ത്തെ ഇ​​ട​വ​​ഴി​​യി​​ൽ മ​​രം വൈ​​ദ്യു​​തി ലൈ​​നി​​ന് മു​​ക​​ളി​​ലേ​​ക്ക് വീ​​ണ​​ത്. വൈ​​ദ്യു​​തി ലൈ​​ൻ പൊ​​ട്ടു​​ക​​യും പ്ര​​ദേ​​ശ​​ത്ത് അ​​പ​​ക​​ടാ​​വ​​സ്ഥ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു.
സം​​ഭ​​വ​​ത്തെ​ത്തു​​ട​​ർ​​ന്ന് വാ​​ർ​​ഡ് മെം​ബ​​ർ ഉ​​ൾ​​പ്പടെ​​യു​​ള്ള​​വ​​ർ കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​രെ വി​​വ​​രം അ​​റി​​യി​​ച്ചെ​​ങ്കി​​ലും, ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​ന് ശേ​​ഷ​​മേ സ്ഥ​​ല​​ത്തെ​​ത്തി വൈ​​ദ്യു​​തി ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ക്കാ​​നാ​​കൂ എ​​ന്ന് ജീ​വ​ന​ക്കാ​ർ അ​​റി​​യി​​ച്ച​​ത് നാ​​ട്ടു​​കാ​​രെ പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ക്കി.​​

അ​​തി​​നി​​ടെ പൊ​​ട്ടി​​വീ​​ണ ലൈ​​നി​​ന് സ​​മീ​​പ​​മു​​ള്ള മ​​റ്റു വൈ​​ദ്യു​​തി ലൈ​​നു​​ക​​ളും തു​​ട​​ർ​​ച്ച​​യാ​​യി പൊ​​ട്ടി​​വീ​​ണ​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. പി​​ന്നീ​​ട് കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​ർ സ്ഥ​​ല​​ത്തെ​​ത്തി വൈ​​ദ്യു​​തി ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ച് അ​​പ​​ക​​ടാ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കി.
മ​​രം മു​​റി​​ച്ചുമാ​​റ്റു​​ന്ന​​തി​​ന് യ​​ഥാ​​സ​​മ​​യം ജീ​​വ​​ന​​ക്കാ​​രി​​ല്ലാ​​തി​​രു​​ന്ന​​താ​​ണ് എ​ത്താ​ൻ വൈ​​കി​​യ​​തെ​​ന്ന് കെ​എ​​സ്ബി ​അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Power supply

Recent News

Corehub Up