യുവക്ഷേത്ര കോളജിൽ സൈക്കോളജി ഓറിയന്റേഷൻ കെ. ദീപിക ഉദ്ഘാടനം ചെയ്യുന്നു.
മുണ്ടൂർ: യുവക്ഷേത്ര കോളജ് സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഫോറൻസിക് സൈക്കോളജി എന്ന വിഷയത്തിൽ നടത്തിയ സെമിനാർ പൂർവവിദ്യാർഥിനിയും ജൻശിക്ഷാ സൻസ്ഥാൻ സ്കീമിലെ സ്കിൽ എൻഹാൻസ്മെന്റ് ഇൻസ്ട്രക്ടറുമായ കെ. ദീപിക ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ അധ്യക്ഷനായിരുന്നു. സൈക്കോളജി വിഭാഗം മേധാവി സിസ്റ്റർ സുമണ് ആന്റണി ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് പ്രഫ.എസ്. ഹൃദ്യ മരിയ് സ്വാഗതവും വിദ്യാർഥിനി മാളവിക നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഫോറൻസിക് സൈക്കോളജി ഓറിയന്റേഷനിൽ കെ. ദീപിക ക്ലാസെടുത്തു.
Tags : Psychology Orientation Nattuvishesham DistrictNews