തൃശൂർ: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നാളെ ജില്ലയിൽ പര്യടനം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞു ഒന്നിനു മാള കോട്ടമുറി സെന്റ് തെരേസാസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങി ആദ്യസമ്മേളനവേദിയായ മാള സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിലെത്തും. കൊടുങ്ങല്ലൂർ, കയ്പമംഗലം, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ പങ്കെടുക്കും.
തുടർന്നു ഹെലികോപ്റ്ററിൽ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലിറങ്ങി കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. ചേലക്കര, തൃശൂർ, നാട്ടിക, കുന്നംകുളം, വടക്കാഞ്ചേരി, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ പങ്കെടുക്കും. കെ.സി. വേണുഗോപാൽ എംപി ഉൾപ്പടെയുള്ള ദേശീയ, സംസ്ഥാന നേതാക്കൾ സംബന്ധിക്കും.
Tags : nattu vishesham Rahul Gandhi tomorrow